യുവാക്കള്‍ക്ക് ലഭിക്കും 15,000 രൂപ, ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രം, ചെയ്യേണ്ടതിങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ യുവാക്കള്‍ക്ക് കരുതല്‍ നല്‍കുന്ന ബജറ്റുമായി കേന്ദ്ര സര്‍ക്കാര്‍. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് യുവാക്കളുടെ വോട്ടുകള്‍ നഷ്ടമായെന്ന ബിജെപി വിലയിരുത്തലുകളെതുടര്‍ന്നാണ് ബജറ്റില്‍ വന്‍ പ്രഖ്യാപനമുണ്ടായത്.
 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ യുവാക്കള്‍ക്ക് കരുതല്‍ നല്‍കുന്ന ബജറ്റുമായി കേന്ദ്ര സര്‍ക്കാര്‍. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് യുവാക്കളുടെ വോട്ടുകള്‍ നഷ്ടമായെന്ന ബിജെപി വിലയിരുത്തലുകളെതുടര്‍ന്നാണ് ബജറ്റില്‍ വന്‍ പ്രഖ്യാപനമുണ്ടായത്. ഇതില്‍ യുവാക്കള്‍ക്ക് 15,000 രൂപ നല്‍കാനുള്ള പ്രഖ്യാപനം ശ്രദ്ധപിടിച്ചുപറ്റി.

ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് 15,000 രൂപ സര്‍ക്കാര്‍ നല്‍കുക. ബജറ്റിന്റെ മുന്‍ഗണനകളിലൊന്നായ തൊഴില്‍, നൈപുണ്യ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്, സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുകയെന്ന് ധനമന്ത്രി പറഞ്ഞു.

മൂന്ന് ഗഡുക്കളായാണ് 15,000 രൂപ നല്‍കുക. പരമാവധി ഒരു ലക്ഷം രൂപ വരെ മാത്രം ശമ്പളം ലഭിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. 2.1 കോടി യുവാക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ജീവനക്കാര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

മാനുഫാക്ചറിംഗ് സ്‌കീമിലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, ആദ്യമായി ജോലി ചെയ്യുന്നവരുടെ തൊഴിലുമായി ബന്ധപ്പെട്ട ഉല്‍പ്പാദന മേഖലയില്‍ അധിക തൊഴിലവസരങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.