പരസ്യമായി ആലിംഗനം ചെയ്യാനെത്തിയ ചെറിയാന്‍ ഫിലിപ്പിനെ ബലമായി തള്ളിമാറ്റി ബിന്ദു കൃഷ്ണ, പുരുഷ നേതാക്കളെ ശ്രദ്ധിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ്
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാന്‍ ഇന്ദിരാഭവനലേക്ക് വരുന്നതിനിടെ നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.
യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിന്ദു കൃഷ്ണയെ ഇന്ദിരാഭവന്റെ മുറ്റത്തുവെച്ച് ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയും ബിന്ദു കൃഷ്ണ ബലമായി തള്ളി മാറ്റുകയുമായിരുന്നു.
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാന്‍ ഇന്ദിരാഭവനലേക്ക് വരുന്നതിനിടെ നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.
യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിന്ദു കൃഷ്ണയെ ഇന്ദിരാഭവന്റെ മുറ്റത്തുവെച്ച് ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയും ബിന്ദു കൃഷ്ണ ബലമായി തള്ളി മാറ്റുകയുമായിരുന്നു. തുടക്കത്തില്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് അവര്‍ ചെറിയാന്‍ ഫിലിപ്പിനെ തള്ളിമാറ്റി കൈ കൂപ്പി മുന്നോട്ട് നീങ്ങിയത്. സംഭവത്തില്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.
പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദ ചെറിയാന്‍ ഫിലിപ്പ് പാലിച്ചെല്ലെന്നും ആദ്യം താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും വീണ്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് ശരിയല്ല എന്നടക്കം ആളുകള്‍ വിമര്‍ശിച്ചു. യുഡിഎഫ് ജയിച്ചതോടെ പുരുഷ നേതാക്കളെ ശ്രദ്ധിക്കണമെന്നും പരിഹാസം ഉയരുന്നുണ്ട്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.