ചോദ്യം ചെയ്തതോടെ ആശുപത്രി ബില്ലില്‍ കുറവ് വരുത്തിയത് 22,000 രൂപ, ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വ്യത്യസ്ത ബില്‍, വൈറലായി ഒരു കുറിപ്പ്
ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെട്ടതിന് ശേഷം ആദ്യം നല്കിയ 59,411 രൂപയുടെ ബില്‍, വിശദമായി പരിശോധിച്ച് ചോദ്യം ചെയ്തപ്പോള്‍ 37,500 രൂപയായി മാറ്റിയെന്ന് യുവതി പറയുന്നു.
ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ ചികിത്സയ്ക്ക് വ്യത്യസ്ത തുകകള്‍ ഈടാക്കുന്നുവെന്ന ആശുപത്രിയുടെ മറുപടി. എന്നാല്‍, ചോദ്യം ചെയ്തില്ലായിരുന്നെങ്കിലും മുഴുവന്‍ തുകയും അടയ്ക്കേണ്ടിവരുമായിരുന്നു എന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ഒരു കുട്ടിയുടെ ബില്ലില്‍ ചോദ്യം ചെയ്തതിന് ശേഷം 22,000 രൂപ കുറവ് വരുത്തിയതായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെട്ടതിന് ശേഷം ആദ്യം നല്കിയ 59,411 രൂപയുടെ ബില്‍, വിശദമായി പരിശോധിച്ച് ചോദ്യം ചെയ്തപ്പോള്‍ 37,500 രൂപയായി മാറ്റിയെന്ന് യുവതി പറയുന്നു. ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ ചികിത്സയ്ക്ക് വ്യത്യസ്ത തുകകള്‍ ഈടാക്കുന്നുവെന്ന ആശുപത്രിയുടെ മറുപടി. എന്നാല്‍, ചോദ്യം ചെയ്തില്ലായിരുന്നെങ്കിലും മുഴുവന്‍ തുകയും അടയ്ക്കേണ്ടിവരുമായിരുന്നു എന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റ്,
ചോദ്യം ചെയ്താല്‍ ഹോസ്പിറ്റല്‍ ബില്‍ എമൗണ്ടില്‍ മാറ്റം വരുമോ? ??
?59,411 ? ?37,500
ഒരു ബില്ലിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ 22000 രൂപ കുറവ്. ഇതെങ്ങനെയാണ് സംഭവിക്കുന്നത്?
ഈ മാസം രണ്ടാം തിയതി എന്റെ മോനെ പനിയും തലവേദനയും മേലുവേദനയും കാരണം കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതായിരുന്നു. ആകെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നത് ഏകദേശം 40 മണിക്കൂര്‍.
ഡോക്ടറെ കണ്ട് തിരികെ പോരാനായിരുന്നു ആദ്യം പ്ലാന്‍. പക്ഷേ, മോന് ഇടയ്ക്കിടെ തലവേദന പറയുന്നതുകൊണ്ട് ഡോക്ടര്‍ ഞങ്ങളുടെ സമ്മതത്തോടെ അഡ്മിറ്റ് ചെയ്തു. ബ്രെയിന്‍ MRI എടുക്കണമെന്നും OP-യില്‍ വെച്ചുതന്നെ ഡോക്ടര്‍ പറഞ്ഞിരുന്നു. അപ്പോള്‍ പറഞ്ഞ തുക ?5,400.
അഡ്മിറ്റ് ചെയ്യുന്ന സമയത്തുതന്നെ ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഞങ്ങള്‍ക്ക് Care Health Insurance ഉണ്ടായിരുന്നു. അഡ്മിറ്റ് ചെയ്തശേഷം കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞു.
പക്ഷേ, അഡ്മിറ്റ് ചെയ്ത് കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ 'Insurance pre-approval rejected' എന്ന മെസ്സേജ് വന്നു. Investigation purpose-നാണ് അഡ്മിറ്റ് ചെയ്തതെന്നായിരുന്നു ക്ലെയിം നിരസിക്കാനുള്ള കാരണം.
പിന്നീട് ഡിസ്ചാര്‍ജ് സമയത്ത് കിട്ടിയ ബില്‍ ?59,411
ബില്‍ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ OP-യില്‍ ?5,400 എന്ന് പറഞ്ഞ MRI-യുടെ തുക ?14,000-ലധികം കണ്ടത്. അപ്പോഴാണ് ഞങ്ങള്‍ ബില്‍ വിശദമായി പരിശോധിച്ചതും ചോദ്യങ്ങള്‍ ചോദിച്ചതും.
അപ്പോള്‍ കിട്ടിയ മറുപടി, ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ ചികിത്സയ്ക്ക് വ്യത്യസ്ത തുകകളാണെന്നായിരുന്നു.
അപ്പോള്‍ എന്റെ ചോദ്യം ഇതാണ്: Insurance pre-approval reject ആയിട്ടും ?59,411-ന്റെ ബില്ലില്‍ മാറ്റമില്ലാത്തത് എന്തുകൊണ്ടാണ്?
ഞങ്ങള്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ബില്‍ revise ചെയ്ത് ?37,500 ആക്കിയത്.
അതായത്, 22000 രൂപയുടെ വ്യത്യാസം!
ഇവിടെ എനിക്ക് മനസ്സിലാകാത്തത് ഇതാണ്...
ആദ്യത്തെ ബില്‍ ശരിയായിരുന്നെങ്കില്‍, ചോദ്യം ചെയ്തപ്പോള്‍ ഇത്രയും തുക കുറയാന്‍ കാരണമെന്താണ്?
ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ ചികിത്സയ്ക്ക് വ്യത്യസ്ത ബില്ലുകള്‍ നല്കുന്നുണ്ടെങ്കില്, അതിന്റെ കാരണം രോഗിക്ക് വ്യക്തമായി അറിയാന്‍ അവകാശമില്ലേ?
ഞാന്‍ ഇതെഴുതുന്നത് ഒരു സ്ഥാപനത്തെയും കുറ്റപ്പെടുത്താനല്ല. പക്ഷേ, ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി വേണ്ടേ?
നമ്മള് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊടുത്താണ് ഇന്‍ഷുറന്‍സ് എടുക്കുന്നത്. അസുഖം വരുന്ന സമയത്ത് സാമ്പത്തിക സുരക്ഷ ലഭിക്കാനാണ് അത്. എന്നാല്‍ ക്ലെയിം നിരസിക്കപ്പെട്ടാല്‍ ആ സാമ്പത്തികഭാരം വീണ്ടും നമ്മള് തന്നെ ഏറ്റെടുക്കണം.
ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ആളും തരവും നോക്കി വ്യത്യസ്ത ബില്ലുകള്‍ നല്കുന്നുണ്ടെങ്കില്, അത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?
22000 എന്നത് ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം ചെറിയൊരു തുകയല്ല. ഞാന്‍ ബില്‍ വിശദമായി പരിശോധിച്ച് ചോദ്യം ചെയ്തില്ലായിരുന്നെങ്കില്‍, ?59,411 തന്നെ അടയ്ക്കേണ്ടിവരുമായിരുന്നില്ലേ?
എല്ലാവരും ഓരോ ബില്ലും വിശദമായി പരിശോധിക്കണമെന്നില്ല. എല്ലാവര്ക്കും ചോദ്യം ചെയ്യാനുള്ള ധൈര്യമോ സമയമോ ഉണ്ടായെന്നും വരില്ല.
അപ്പോള്‍ ചോദ്യം ചെയ്യാത്ത എത്രപേര്‍ ഇങ്ങനെ അധികം പണം അടച്ചിട്ടുണ്ടാകും?
ഈ അനുഭവം പങ്കുവെക്കുന്നത് ആരെയും അപമാനിക്കാനല്ല. ഇത്തരം കാര്യങ്ങളില്‍ വ്യക്തതയും സുതാര്യതയും ഉണ്ടാകണം എന്നതുകൊണ്ടാണ്.
രണ്ട് ബില്ലുകളും ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു. രണ്ട് ബില്ലിന്റെയും ഡീറ്റെയില്‍സ് ബില്ലുകളും എന്റെ പക്കല്‍ ഉണ്ട്.
ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വ്യത്യസ്ത ബില്ലുകള്‍ നല്‍കുന്നതിന്റെ കാരണം എന്തായിരിക്കും?