ബദാം പോഷകങ്ങളുടേയും വിറ്റാമിനുകളുടേയും കലവറ, കഴിക്കുന്നതെങ്ങിനെയെന്ന് പലര്‍ക്കും അറിയില്ല, കുതിര്‍ത്തോ, കുതിര്‍ക്കാതെയോ?

ബദാം കളിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. കുതിര്‍ത്തും കുതിര്‍ക്കാതെയുംമെല്ലാം ബദാം കഴിക്കുന്നവരുണ്ട്. പല വിഭവങ്ങളിലും ഉള്‍പ്പെടുത്തിയും ജ്യൂസായുമെല്ലാം ബദാം കഴിക്കാം.
 

ബദാം കളിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. കുതിര്‍ത്തും കുതിര്‍ക്കാതെയുംമെല്ലാം ബദാം കഴിക്കുന്നവരുണ്ട്. പല വിഭവങ്ങളിലും ഉള്‍പ്പെടുത്തിയും ജ്യൂസായുമെല്ലാം ബദാം കഴിക്കാം. എന്നാല്‍, ബദാമിന്റെ പോഷകങ്ങളും വിറ്റാമിനുകളുമെല്ലാം ശരിയായ അളവില്‍ ലഭിക്കണമെങ്കില്‍ കുതിര്‍ത്ത് കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം. കുതിര്‍ത്തശേഷം തൊലി കളയാതെ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകും.

ബദാം പോഷകങ്ങളാല്‍ നിറഞ്ഞതാണ്. നാരുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, മാംഗനീസ്, കോപ്പര്‍, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടമായി ബദാം കണക്കാക്കുന്നു. ശരീരഭാരം കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യവും മാനസികാവസ്ഥയും മെച്ചപ്പെടുത്താനും ഹൃദ്രോഗം,പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഈ പോഷകങ്ങള്‍ സഹായിക്കുന്നു.

കുതിര്‍ത്ത ബദാം കഴിക്കണമെന്ന് പറയുന്നതിന് പല കാരണങ്ങളുമുണ്ട്. ദഹനം എളുപ്പമാക്കുന്നതില്‍ കുതിര്‍ത്ത ബദാം മറ്റുള്ളവയെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. കുതിര്‍ക്കുന്ന പ്രക്രിയ അവയെ മൃദുവാക്കുന്നു. ഇത് ദഹനവ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. കുതിര്‍ക്കാതെ കഴിക്കുന്നവര്‍ക്ക് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ബദാം കുതിര്‍ത്ത് കഴിക്കുന്നത് പോഷകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും ലഭ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രക്രിയ ലിപേസ് പോലുള്ള എന്‍സൈമുകള്‍ പുറത്തുവിടുകയും ഒപ്പം മെറ്റബോളിസത്തെ വര്‍ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല, പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

ബദാം കുതിര്‍ക്കുന്നത് ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു. കാല്‍സ്യം, ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഒരു ആന്റി ന്യൂട്രിയന്റ് ആണിത്. കുതിര്‍ക്കുന്നതിലൂടെ, ഈ ധാതുക്കള്‍ കൂടുതല്‍ ലഭ്യമാവുകയും മെച്ചപ്പെട്ട ആഗിരണം ഉറപ്പാക്കുകയും ചെയ്യുന്നു.

ബദാം കുതിര്‍ക്കുന്നതിലൂടെ ബദാം തൊലിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ സജീവമാക്കുന്നു. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നതിലും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിലും സെല്ലുലാര്‍ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ഈ ആന്റിഓക്സിഡന്റുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

കുതിര്‍ക്കുന്ന പ്രക്രിയ ലിപേസ് ഉള്‍പ്പെടെയുള്ള എന്‍സൈമുകളുടെ പ്രകാശനത്തെ പോഷിപ്പിക്കുന്നു. കൊഴുപ്പ് വിഘടിപ്പിക്കുന്നതില്‍ ലിപേസിന്റെ പങ്ക് വലുതാണ്. ആയതിനാല്‍ കുതിര്‍ത്ത ബദാം മെച്ചപ്പെട്ട മെറ്റബോളിസത്തിന് ഇടയാക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ബദാം കുതിര്‍ക്കുന്നത് ബദാം ഉപരിതലത്തില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കും. ബദാം കുതിര്‍ക്കുന്നതിലൂടെ ബദാം തൊലിയില്‍ കാണപ്പെടുന്ന ടാനിന്‍, ഫൈറ്റിക് ആസിഡ് തുടങ്ങിയ പോഷക വിരുദ്ധ ഘടകങ്ങളുടെ ആഘാതം ലഘൂകരിക്കുന്നു. കൂടാതെ കുതിര്‍ത്ത ബദാം മൃദുവായതും ചവയ്ക്കാന്‍ എളുപ്പവുമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്കും മുതിര്‍ന്ന വ്യക്തികള്‍ക്കും ഇത് ഏറെ സഹായകരമാകും.