ബംഗാളില്‍ തൃണമൂല്‍ പൂര്‍ണ തകര്‍ച്ചയിലേക്ക്, സിപിഎമ്മും ഇടതുപക്ഷവും തിരിച്ചുവരുന്നു, പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ ഇറക്കി തന്ത്രപൂര്‍വം പ്രതിരോധിക്കാന്‍ ബിജെപി
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബംഗാള്‍ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ്.
ഭരണകാലത്തെ അഴിമതി, സിന്‍ഡിക്കേറ്റ് രാഷ്ട്രീയം, ക്രമസമാധാന പ്രശ്‌നങ്ങള്‍, ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അനാവശ്യ ഇടപെടലുകള്‍ എന്നിവ ഉയര്‍ത്തിയ ജനരോഷമാണ് മമതയുടെ തോല്‍വിക്ക് പ്രധാന കാരണം.
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബംഗാള്‍ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ്. ബിജെപി വമ്പന്‍ വിജയം നേടിയ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 15 വര്‍ഷത്തെ ഭരണം നഷ്ടമായി. മമത ബാനര്‍ജി സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ പരാജയപ്പെട്ടു.
ഭരണകാലത്തെ അഴിമതി, സിന്‍ഡിക്കേറ്റ് രാഷ്ട്രീയം, ക്രമസമാധാന പ്രശ്‌നങ്ങള്‍, ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അനാവശ്യ ഇടപെടലുകള്‍ എന്നിവ ഉയര്‍ത്തിയ ജനരോഷമാണ് മമതയുടെ തോല്‍വിക്ക് പ്രധാന കാരണം.
തോല്‍വിക്ക് ശേഷം ടിഎംസി വലിയ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. എംഎല്‍എമാര്‍ കൂട്ടത്തോടെ മമതയുടെ മീറ്റിങ്ങുകള്‍ ബഹിഷ്‌കരിക്കുന്നു. റിതബ്രത ബാനര്‍ജി, സന്ദീപന്‍ സാഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പ് പാര്‍ട്ടിയില്‍ വിമതഭീഷണി ഉയര്‍ത്തി. മമതയുടെ നേതൃത്വത്തിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയതോടെ ഇവര്‍ ഭരണപക്ഷത്തേക്ക് മാറുമെന്നാണ് സൂചന.
ഇടതുപക്ഷം 2021-ലെ പൂജ്യത്തില്‍ നിന്ന് ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും പ്രധാന ശക്തിയായിട്ടില്ല. അതേസമയം, ഫല്‍തയില്‍ രണ്ടാം സ്ഥാനത്ത് വന്നത് ടിഎംസി വോട്ടുകള്‍ നഷ്ടമാകുകയാണെന്നാണ് വ്യക്തമാക്കുന്നത്.
ടിഎംസിയുടെ തകര്‍ച്ച പ്രധാന പ്രതിപക്ഷമായി മാറാന്‍ ഇടതുപക്ഷത്തെ സഹായിച്ചേക്കും. ഗ്രാമീണ മേഖലകളിലും ചില പരമ്പരാഗത അടിത്തറകളിലും സിപിഎം തിരിച്ചുവരവിലാണ്.
ടിഎംസി പൂര്‍ണമായി തകര്‍ന്നാല്‍ ഇടതുപക്ഷം ലിമിറ്റഡ് സ്പേസ് നേടുമെന്ന ഭയം ബിജെപിക്കുണ്ട്. അതിനാല്‍ ടിഎംസിയെ മോഡറേറ്റ് പ്രതിപക്ഷമായി നിലനിര്‍ത്താന്‍ ബിജെപി താത്പര്യപ്പെടാം. പുതിയ പാര്‍ട്ടി ഒരു ഓപ്ഷനും ആയേക്കാം.
ടിഎംസിയുടെ പൂര്‍ണ തകര്‍ച്ച ഇടതുപക്ഷത്തിന് ചില ഓപ്പണിങ്ങുകള്‍ നല്‍കാമെങ്കിലും, ശക്തിപ്രാപിക്കാന്‍ കാലതാമസമെടുക്കും. സാഹചര്യം വേഗത്തില്‍ മാറാം, പ്രത്യേകിച്ച് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയിരിക്കും ഇനി ഇടതുപക്ഷം ലക്ഷ്യമിടുന്നത്.