ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി, കരുത്തും സ്റ്റാമിനയും ഇരട്ടിയാകും, കഴിക്കേണ്ടതിങ്ങിനെ

സെക്സ് ഡ്രൈവ് മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. അതിലൊന്നാണ് ഉള്ളി. ഭക്ഷണങ്ങള്‍ക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഉള്ളിയില്‍ ലൈംഗിക കരുത്ത് വര്‍ദ്ധിപ്പിക്കാനുള്ള പോഷകങ്ങളുണ്ട്.
 

സെക്സ് ഡ്രൈവ് മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. അതിലൊന്നാണ് ഉള്ളി. ഭക്ഷണങ്ങള്‍ക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഉള്ളിയില്‍ ലൈംഗിക കരുത്ത് വര്‍ദ്ധിപ്പിക്കാനുള്ള പോഷകങ്ങളുണ്ട്.

ഉള്ളിയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ലിബിഡോ വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സെക്സ് ഡ്രൈവ് ബൂസ്റ്റ് ആവശ്യമാണെങ്കില്‍ ഭക്ഷണത്തില്‍ ഉള്ളി ഉള്‍പ്പെടുത്തുന്നത് സഹായകമായേക്കാം.

നിരവധി ജൈവ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രാസ സന്ദേശവാഹകരായ ഹോര്‍മോണുകള്‍ ലൈംഗികാഭിലാഷത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ കാരണമാണ് പ്രായമെത്തുമ്പോള്‍ ലൈംഗിക താത്പര്യം കുറയാനുള്ള പ്രധാന കാരണം. സെക്സ് ഡ്രൈവിനെ സ്വാധീനിക്കുന്ന പ്രധാന ഹോര്‍മോണുകളാണ് ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവ. പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയും ലിബിഡോയില്‍ സ്വാധീനം ചെലുത്തും.

പലവിധ ആരോഗ്യപ്രശ്‌നങ്ങളുള്ളവരില്‍ രക്തചംക്രമണം വര്‍ധിപ്പിച്ച് ലൈംഗികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉള്ളി സഹായിക്കും. അവയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ക്വെര്‍സെറ്റിന്‍, ഇത് രക്തക്കുഴലുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇറാനിയന്‍ ജേണല്‍ ഓഫ് ബേസിക് മെഡിക്കല്‍ സയന്‍സില്‍, ഉള്ളി ശരീരത്തിലുടനീളം മെച്ചപ്പെട്ട രക്തപ്രവാഹത്തിന് കാരണമാകും. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നത് ലൈംഗിക ആഗ്രഹത്തിന് കാരണമാകും.

ഉള്ളിയില്‍ സള്‍ഫര്‍ സംയുക്തങ്ങള്‍, ക്വെര്‍സെറ്റിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ചും പ്രയോജനകരമാണ്. ബയോമോളിക്യൂള്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഉള്ളി ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി.

ഫാര്‍മസ്യൂട്ടിക്കല്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയതുപോലെ, ഉള്ളിയില്‍ ആന്റിഓക്സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജ നിലയും ശാരീരിക കരുത്തും ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഉള്ളി സ്റ്റാമിന മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഉയര്‍ന്ന സ്റ്റാമിന ഉണ്ടെങ്കില്‍, കൂടുതല്‍ കാലം ലൈംഗികത നിലനില്‍ക്കും.

സലാഡുകളില്‍ ഉള്ളി ചേര്‍ക്കുന്നത് ലളിതവും ആരോഗ്യകരവുമായ മാര്‍ഗമാണ്. അസംസ്‌കൃത ഉള്ളി ലിബിഡോ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ക്വെര്‍സെറ്റിന്‍ പോലുള്ള ഉപയോഗപ്രദമായ മിക്ക സംയുക്തങ്ങളും നിലനിര്‍ത്തുന്നു.

ഉള്ളി ജ്യൂസ് കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ലൈംഗിക ശേഷി മെച്ചപ്പെടുത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ കുറച്ച് തവണ ഉള്ളി ജ്യൂസ് കഴിക്കുക. സൂപ്പുകളില്‍ ഉള്ളി ഉള്‍പ്പെടുത്തുന്നത്, പ്രത്യേകിച്ച് ഫ്രഞ്ച് ഉള്ളി സൂപ്പ്, അവ കഴിക്കാനുള്ള ഒരു രുചികരമായ മാര്‍ഗമാണ്. ഉള്ളി തിളപ്പിച്ച് വെള്ളത്തിലിട്ട് ഉണ്ടാക്കുന്ന ഉള്ളി ചായ കുടിക്കുന്നതും ലിബിഡോ മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും.

ഉള്ളിക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും, വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ശ്രദ്ധിക്കേണ്ട പാര്‍ശ്വഫലങ്ങളുമുണ്ട്. പ്രത്യേകിച്ച് അസംസ്‌കൃത ഉള്ളി, ഉയര്‍ന്ന ഫൈബറും ഫ്രക്ടോസിന്റെ സാന്നിധ്യവും കാരണം ചില ആളുകളില്‍ ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. ഉള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ വായ്‌നാറ്റത്തിന് ഇടയാക്കും. അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ചില ആളുകള്‍ക്ക് ഉള്ളിയോട് അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടാകാം.