ബീറ്റ്‌റൂട്ട് അത്ഭുത ഭക്ഷ്യവസ്തു, സ്ത്രീകളുടേയും പുരുഷന്മാരുടേയും ലൈംഗിക കരുത്ത് ഇരട്ടിയാക്കാം, കഴിക്കേണ്ടതിങ്ങനെ

കേവലം പാചക അലങ്കാരം മാത്രമായി ഒതുങ്ങിയിരുന്ന ബീറ്റ്‌റൂട്ട് അടുത്തിടെ ആരോഗ്യ മേഖലയില്‍ തരംഗമായി മാറിയിട്ടുണ്ട്. തിളക്കമാര്‍ന്ന നിറവും മണ്ണിന്റെ സ്വാദും ഉള്ള ഈ റൂട്ട് വെജിറ്റബിള്‍ അതിന്റെ പോഷകമൂല്യത്തിന് പേരുകേട്ടതാണ്.
 

കേവലം പാചക അലങ്കാരം മാത്രമായി ഒതുങ്ങിയിരുന്ന ബീറ്റ്‌റൂട്ട് അടുത്തിടെ ആരോഗ്യ മേഖലയില്‍ തരംഗമായി മാറിയിട്ടുണ്ട്. തിളക്കമാര്‍ന്ന നിറവും മണ്ണിന്റെ സ്വാദും ഉള്ള ഈ റൂട്ട് വെജിറ്റബിള്‍ പോഷകമൂല്യത്തിന് പേരുകേട്ടതാണ്. അവശ്യ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്‌റൂട്ട് ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും. പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന ലൈംഗിക താത്പര്യക്കുറവ് ഇല്ലാതാക്കി സെക്‌സ് ജീവിതം ആസ്വാദ്യകരമക്കാന്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നതിലൂടെ സാധിക്കും.

ബീറ്റ്‌റൂട്ട് സാധാരണയായി കടും ചുവപ്പ് നിറമാണ്. മഞ്ഞ, വെള്ള, അല്ലെങ്കില്‍ വരയുള്ള ഇനങ്ങളിലും കാണാം. ജീവകം, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഡയറ്ററി ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്.

സലാഡുകള്‍, ജ്യൂസ്, വറുത്തത്, അല്ലെങ്കില്‍ സൂപ്പ് പോലുള്ള വിഭവങ്ങളായി ബീറ്റ്‌റൂട്ട് വ്യാപകമായി ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ മാധുര്യവും ഊര്‍ജസ്വലമായ നിറവും ഇതിനെ പാചകത്തിലും ആരോഗ്യ ഭക്ഷണക്രമത്തിലും ഒരു ജനപ്രിയ തിരഞ്ഞെടുപ്പാക്കി മാറ്റി. ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ബീറ്റ്റൂട്ട് ലൈംഗിക ജീവിതവും മെച്ചപ്പെടുത്തുന്നു.

ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ സെക്സ് ഡ്രൈവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലിബിഡോ എന്നും അറിയപ്പെടുന്ന സെക്സ് ഡ്രൈവ്, ഒരു വ്യക്തിയുടെ ലൈംഗിക പ്രവര്‍ത്തനത്തിലുള്ള മൊത്തത്തിലുള്ള ആഗ്രഹത്തെയോ താല്‍പ്പര്യത്തെയോ സൂചിപ്പിക്കുന്നു.

സ്ത്രീകളിലെ ലൈംഗികാസക്തിയെ ശാരീരികവും മാനസികവുമായ പല ഘടകങ്ങളും ബാധിക്കാം. ഒട്ടേറെ കാരണങ്ങള്‍ സെക്സ് ഡ്രൈവില്‍ മാറ്റങ്ങളുണ്ടാകുന്നവര്‍ക്ക് ബീറ്റ്‌റൂട്ട് ആശ്വാസമാകും.

ബീറ്റ്റൂട്ട് നൈട്രേറ്റുകളാല്‍ സമ്പന്നമാണ്. നൈട്രിക് ഓക്‌സൈഡ് രക്തക്കുഴലുകള്‍ വികസിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ലൈംഗിക പ്രവര്‍ത്തനത്തിന് നിര്‍ണായകമാണ്, മാത്രമല്ല അത് ലിബിഡോ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യും.

ബീറ്റ്റൂട്ടില്‍ ബീറ്റൈനും ബോറോണും അടങ്ങിയിട്ടുണ്ടെന്ന് ജേര്‍ണല്‍ ഓഫ് ന്യൂട്രീഷ്യന്‍ മെഡിസിന്‍ ആന്‍ഡ് ഡയറ്റ് കെയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇത് സ്റ്റാമിനയും ഊര്‍ജ നിലയും വര്‍ദ്ധിപ്പിക്കും. മെച്ചപ്പെട്ട സ്റ്റാമിനയും ഊര്‍ജ്ജവും ലൈംഗിക പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ലിബിഡോ നിയന്ത്രിക്കുന്നതില്‍ പ്രധാനമായ ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയ ലൈംഗിക ഹോര്‍മോണുകളുടെ ഉല്‍പാദനത്തില്‍ പ്രധാന പങ്കു വഹിക്കുന്നതാണ് ബോറോണ്‍.

ദിവസവും ഒരു ഗ്ലാസ് ഫ്രഷ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കുകയും ഊര്‍ജത്തിന്റെ അളവ് വേഗത്തില്‍ ഉയര്‍ത്തുകയും ചെയ്യും. ബീറ്റ്‌റൂട്ടിനൊപ്പം മധുരത്തിനായി ആപ്പിളും കാരറ്റും ചേര്‍ക്കാവുന്നതാണ്.

ലൈംഗികാരോഗ്യത്തിനായി ബീറ്റ്റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ശ്വഫലങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്. അമിതമായുള്ള ഏതൊരു ഭക്ഷ്യവസ്തുവിന്റെയും ഉപയോഗം പാര്‍ശ്വഫലത്തിനും ഇടയാക്കും. പ്രത്യേക രോഗാവസ്ഥയുള്ളവര്‍ ആരോഗ്യവിദഗ്ധരുടെ ഉപദേശത്തോടെ ബീറ്റ്‌റൂട്ട് ഉപയോഗിക്കുക.