ഐപിഎല്‍ സീസണില്‍ പുതിയ നിയമം, വെറുതെ ക്യാച്ച് എടുത്താല്‍ മാത്രം ഔട്ടാകില്ല, ബിസിസിഐ നിയമങ്ങള്‍ കര്‍ശനമാക്കി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2026 സീസണിന് മുന്നോടിയായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ക്യാപ്റ്റന്മാരുടെ യോഗത്തില്‍ പ്രധാന മാറ്റങ്ങള്‍ അറിയിച്ചു.
യോഗത്തില്‍ ഐസിസി ടി20 ലോകകപ്പിലെ ചില ക്യാച്ചുകളുടെ വീഡിയോ ഉദാഹരണങ്ങള്‍ കാണിച്ചു. മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥും എലൈറ്റ് അമ്പയര്‍ നിതിന്‍ മേനോനും നയിച്ച ഏകദേശം 90 മിനിറ്റ് നീണ്ട യോഗത്തിലാണ് ഇത് ചര്‍ച്ചയായത്.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2026 സീസണിന് മുന്നോടിയായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ക്യാപ്റ്റന്മാരുടെ യോഗത്തില്‍ പ്രധാന മാറ്റങ്ങള്‍ അറിയിച്ചു. ക്യാച്ച് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാനും ഇംപാക്ട് പ്ലെയര്‍ റൂള്‍ 2027 വരെ തുടരാനുമാണ് തീരുമാനം.
ബിസിസിഐ ക്യാപ്റ്റന്മാര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത് ക്യാച്ച് സംബന്ധിച്ച നിയമങ്ങളെക്കുറിച്ചാണ്. ഫീല്‍ഡര്‍മാര്‍ക്ക്് ബോളിന്റെ മേല്‍ പൂര്‍ണ നിയന്ത്രണം ലഭിക്കുകയും തങ്ങളുടെ ചലനവും പൂര്‍ണമായി നിയന്ത്രിക്കുകയും ചെയ്താലേ ക്യാച്ച് സാധുവാകൂ എന്ന ക്ലോസ് 33.3 പ്രകാരമുള്ള നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് അറിയിച്ചു.
യോഗത്തില്‍ ഐസിസി ടി20 ലോകകപ്പിലെ ചില ക്യാച്ചുകളുടെ വീഡിയോ ഉദാഹരണങ്ങള്‍ കാണിച്ചു. മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥും എലൈറ്റ് അമ്പയര്‍ നിതിന്‍ മേനോനും നയിച്ച ഏകദേശം 90 മിനിറ്റ് നീണ്ട യോഗത്തിലാണ് ഇത് ചര്‍ച്ചയായത്.
ഇംപാക്ട് പ്ലെയര്‍ റൂള്‍ സംബന്ധിച്ചും വ്യക്തമായ നിലപാട് ബിസിസിഐ അറിയിച്ചു. 2023-ല്‍ അവതരിപ്പിച്ച ഈ റൂള്‍, ടീമുകള്‍ക്ക് മത്സരത്തിനിടെ ഒരു പ്ലെയറിനെ മാറ്റി മറ്റൊരാളെ കളത്തിലിറക്കാന്‍ അനുവദിക്കുന്നതാണ്. ഈ റൂള്‍ 2027 വരെ തുടരുമെന്ന് ബിസിസിഐ ഉറപ്പു നല്‍കി. അതിനു ശേഷമേ ഔദ്യോഗിക അവലോകനം നടത്തൂ എന്നും വ്യക്തമാക്കി.
എന്നാല്‍, ഈ റൂളിനെതിരെ ചില ക്യാപ്റ്റന്മാരും കളിക്കാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ പറയുന്നത് ഈ റൂള്‍ ഇഷ്ടമല്ലെന്നാണ്. ഞാന്‍ ഓള്‍റൗണ്ടറാണ്. മുമ്പ് ഓള്‍റൗണ്ടറെ ബാറ്റിങ്ങിനും ബൗളിങ്ങിനും തിരഞ്ഞെടുക്കുമായിരുന്നു. ഇപ്പോള്‍ ടീമുകള്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നെന്ന് താരം ചൂണ്ടിക്കാട്ടി.
ഐപിഎല്‍ 2026 സീസണിനു മുന്നോടിയായി ബുധനാഴ്ച മുംബൈയില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ അറിയിച്ചത്. കൂടുതല്‍ സ്ഥിരതയോടെ ഗെയിമിനെ മുന്നോട്ടുകൊണ്ടുപോകാനും ഓള്‍റൗണ്ടര്‍മാരുടെ അവസരങ്ങള്‍ ബാധിക്കാതിരിക്കാനുമുള്ള ചര്‍ച്ചകള്‍ തുടരുമെന്നാണ് സൂചന.