കണ്ണൂരിലേക്ക് കടന്ന ബംഗ്ലാദേശ് യുവതികൾ അറസ്റ്റിലായ സംഭവം: പിന്നിൽ അന്താരഷ്ട്ര റാക്കറ്റെന്ന് പൊലിസ് , കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിക്ക് റിപ്പോർട്ട് കൈമാറി
കണ്ണൂരിലേക്ക് ആരുമറിയാതെ ഒളിച്ചു കടന്ന് ജോലി ചെയ്ത ബംഗ്ളാദേശ് യുവതികൾ പിടിയിലായ സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര റാക്കറ്റുണ്ടെന്ന സംശയത്തിൽ പൊലിസ്
കണ്ണൂർ : കണ്ണൂരിലേക്ക് ആരുമറിയാതെ ഒളിച്ചു കടന്ന് ജോലി ചെയ്ത ബംഗ്ളാദേശ് യുവതികൾ പിടിയിലായ സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര റാക്കറ്റുണ്ടെന്ന സംശയത്തിൽ പൊലിസ് . ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട് പൊലിസിൻ്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടിൻ്റെ സംക്ഷിപ്ത രൂപം സംസ്ഥാന പൊലിസ് മേധാവിക്കും കൈമാറും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ ദേശീയ അന്വേഷണ ഏജൻസി ഉൾപ്പെടെ ഈ കേസിൽ ഇടപെടാൻ സാധ്യതയുണ്ട്.
കണ്ണൂർ കക്കാട് സാധു കമ്പിനി റോഡിലെ വാടകയ്ക്കു താമസിക്കുന്ന സ്ഥലത്ത് നിന്നുംബംഗ്ളാദേശി യുവതികളുടെ അറസ്റ്റിന് ശേഷം കണ്ണൂരിലെ സ്പാ കൾ കേന്ദ്രികരിച്ചു പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് കണ്ണൂർജില്ലയിലെ സ്പാ, മസാജ് പാർലറുകളിൽ പാ സ്പോർട്ടും വീസയുമില്ലാതെ ജോലി ചെയ്യുന്നവർ ഇനിയു ഏറെയുണ്ടെന്ന് കണ്ണൂർ ടൗൺ പൊലിസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബംഗ്ളാദേശിൽ നിന്നും സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും ഇവിടെക്ക് എത്തിയിട്ടുണ്ട് ഷവർമ്മ . മന്തി റസ്റ്റോറൻ്റുകൾ, ഇറച്ചിക്കടകൾ, എന്നിവടങ്ങളിലാണ് ഇവർ കൂടുതൽ ജോലി ചെയ്യുന്നത്. ഇത്തരത്തിൽ അനധികൃതമായി ജോലി ചെയ്യുന്നവരിൽ കൂടുതൽ യുവാക്കളാണ്. നിർമ്മാണ മേഖലയിൽ ഉൾപ്പെടെ തദ്ദേശിയ കരാറുകാരുടെ കീഴിൽ ഇവർ ജോലി ചെയ്യുന്നുവെന്നാണ് വിവരം.
ഇത്തരത്തിലുള്ളവിദേശികളെ കണ്ടെത്താൻ പൊലീസ് പരി ശോധന ഊർജിതമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡു കൾ ഹാജരാക്കാൻ ഉടമകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ മഹേഷ് കണ്ട മ്പേത്തിൻ്റെ നേതൃത്വത്തിലാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്.കണ്ണൂർ നഗരത്തിലെ സ്പാകളിൽനിന്ന് അഞ്ച് ബംഗ്ലദേശ് യുവതികളെ പാ സ്പോർട്ടും വീസയുമില്ലാതെ പിടികൂടിയതിനെ തുടർന്നാണ് പൊലിസ്നട പടി. ഇതര സംസ്ഥാനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്‌ഥാപ നങ്ങളുടെ ഉടമകളോടും ഇവരു ടെ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പിടിയിലായ ബംഗ്ലദേശ് സ്വദേ ശികളായ നസ് അക്തർ, (40) തസ്ലിമ ഖാത്തുൺ (25) മോയ ഖാത്തുൺ, (29 ) നസ്റിൻ, (24)സലീന ഖാൻ(29) എന്നിവർ റിമാൻഡിലാണ്. ഇവർ പൊലീസിനു നൽകിയ മൊഴിയിലാണ് കൂടുതൽപേർ കണ്ണൂർജി ല്ലയിൽ ജോലി ചെയ്യുന്നുണ്ടെന്ന റിഞ്ഞത്. തുടർന്നാണ് മുഴുവൻ ജോലിക്കാരുടെയും തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കാൻ പൊ ലീസ് ആവശ്യപ്പെട്ടത്.ബംഗ്ലദേശിൽ നിന്ന് അതിർത്തി വഴി കൊൽക്കത്തയിലെത്തി വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയാണ് ഇവർ ജോലിക്കെത്തുന്നത്.വ്യാജ തിരിച്ചറിയൽ കാർഡു ണ്ടാക്കാൻ പ്രത്യേക ഏജൻസി കളുണ്ടെന്ന് അറസ്റ്റിലായവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ആദ്യം പിടിയിലായ സലീന ഖാൻ നൽകിയ വിവര ത്തെ തുടർന്നാണ് മറ്റു നാലുപേരെയും പൊലിന്ന്പിടികൂടിയത്. ബെംഗളൂരു വിൽനിന്നാണ് ഇത്തരക്കാരെ കണ്ണൂരിൽ ജോലിക്കെത്തിക്കുന്നത്.
ഇവരെ കൊണ്ടുവരാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസിക ളും ഇവരെക്കുറിച്ച് അന്വേഷിക്കു ന്നുണ്ട്.കേന്ദ്ര ഏജൻസികളാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കു രഹ സ്യ വിവരം നൽകിയത്. പിടിയിലായവരുടെ ജുഡീഷ്യൽ കാലാവധി കഴിഞ്ഞാൽ ബംഗ്ളാദേശിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി അറിയിച്ചു.