കോടികൾ ചെലവഴിച്ച് നടത്തിയ അയ്യപ്പ സംഗമം ഫലം കണ്ടില്ല; ശബരിമലയുടെ  മാസ്റ്റർപ്ലാൻ പദ്ധതികൾക്ക് സ്പോൺസർമാരെ കിട്ടിയില്ല,  സ്വർണ്ണപ്പാളി വിവാദത്തിൽ മുങ്ങിപ്പോയോ ?

ശബരിമല മാസ്റ്റർപ്ലാൻ ഉൾപ്പടെയുള്ള വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി പണം കണ്ടെത്താൻ നടത്തിയ ആഗോള അയ്യപ്പ സംഗമം ഫലംകണ്ടില്ല. സംഗമത്തിൽ വരുന്നവർക്ക് മാസ്റ്റർപ്ലാൻ പദ്ധതികളെ കുറിച്ച് വിശദീകരിച്ച് ആ പദ്ധതികൾക്ക് സ്പോൺസറെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം

 

ശബരിമല: ശബരിമല മാസ്റ്റർപ്ലാൻ ഉൾപ്പടെയുള്ള വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി പണം കണ്ടെത്താൻ നടത്തിയ ആഗോള അയ്യപ്പ സംഗമം ഫലംകണ്ടില്ല. സംഗമത്തിൽ വരുന്നവർക്ക് മാസ്റ്റർപ്ലാൻ പദ്ധതികളെ കുറിച്ച് വിശദീകരിച്ച് ആ പദ്ധതികൾക്ക് സ്പോൺസറെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.എന്നാൽ അയ്യപ്പ സംഗമത്തിൽ ഉരിത്തിരിഞ്ഞ ആശയങ്ങൾ സ്വർണ്ണപ്പാളികേസ് വിവാദത്തിൽ മുങ്ങിപ്പോയെന്ന് വേണം കരുതാൻ. 

അയ്യപ്പ സംഗമം നടത്തി ഇവിടെ ഉണ്ടാകുന്ന ആശയങ്ങൾ ചേർത്ത് പദ്ധതി നടപ്പിലാക്കാനും അതിൻ്റെ മോണിറ്ററൈസേഷനുമായി ഒരു ഉന്നത സമതി രൂപീകരിക്കാനും ആശയം ഉണ്ടായിരുന്നു.എന്നാൽ അയ്യപ്പ സംഗമം നടത്തുന്നതിന് നേതൃത്വം നൽകിയ പി.എസ്.പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിന് കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകുമെന്ന് അവർ കരുതിയിരുന്നെങ്കിലും സ്വർണ്ണപ്പാളി കേസ് വിവാദത്തിൽ ആ നീക്കം സർക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. ആഗോള അയ്യപ്പ സംഗമത്തിന് നാല് കോടി മുതൽ അഞ്ച് കോടി രൂപയുടെ ചിലവാണ് ഉണ്ടായതെന്നാണ് ദേവസ്വം കമ്മീഷണർ പറയുന്നത്. മൂന്ന് കോടി രൂപ ഡൊണേഷൻ ലഭിച്ചിരുന്നത്രെ.അയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പ് ചുമ തലയുണ്ടായിരുന്ന ഈവൻ്റ്മാനേജ്മെൻ്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന് മൂന്ന് കോടി രൂപ നല്കി.

 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുന്ന ഫണ്ട് മാത്രമാണ് മാസ്റ്റർ പ്ലാനായി ഇപ്പോൾ ഉള്ളത്.മാസ്റ്റർ പ്ലാനിലെ പദ്ധതികൾക്ക് പണം മുടക്കാനുള്ള ആളിനെ കണ്ടെത്താനല്ല ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നാണ് ഇപ്പോൾ ബോർഡ് അധികൃതർ പറയുന്നത്.മാസ്റ്റർ പ്ലാനിനെ കുറിച്ച് അ
വബോധം സൃഷ്ടിക്കാനും മാസ്റ്റർ പ്ലാൻ എന്താണെന്ന് ഭക്തരെ അറിയിക്കാനുമാണ് ആഗോളഅയ്യപ്പ സംഗമം
നടത്തിയതെന്നാണ് ദേവസ്വം അധികൃതർ ഇപ്പോൾ പറയുന്നത്. എന്നാൽ ഭക്തർക്ക് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് അറിവ് പകരാൻ കോടികൾ ചിലവിട്ട് ആഗോള അയ്യപ്പ സംഗമം എന്ന മാമാങ്കം നടത്തേണ്ടതുണ്ടോ എന്നാണ് വിമർശകർ ചോദിക്കുന്നത്.

അയ്യപ്പ സംഗമത്തിന്  പകരം പദ്ധതികളുടെ ബ്രോഷർ ഭക്തർക്ക് നല്കിയാൽ പോരെ എന്നാണ് ചോദ്യം ഉയരുന്നത്. പമ്പ ഹിൽടോപ്പിൽ നിന്നും ഗണപതി ക്ഷേത്രം വരെ സുരക്ഷാപാലത്തിന് 39 കോടി, സന്നിധാനത്ത് പിൽഗ്രിം അമിനിറ്റി സെൻ്ററും പുതിയ പ്രസാദ മണ്ഡപം, മേൽശാന്തി,തന്ത്രി
മoങ്ങൾ ഉൾപ്പടെ തിരുമുറ്റ വികസനത്തിന് 96 കോടി രൂപ ,നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ സുരക്ഷ ഇടനാഴി റോഡുകളെ പരസ്പ രംബന്ധിപ്പിക്കുന്ന പാലങ്ങൾക്ക് 145 കോടി രൂപ,സന്നിധാനത്ത് അഗ്നിസുരക്ഷയ്ക്കായി മൂന്ന് കോടി ഉൾപ്പെടുന്ന പദ്ധതികൾക്ക്
വിശദമായ പദ്ധതി രേഖ തയാറാക്കിയെങ്കിലും ഇതുവരെ നടപ്പlയില്ല. 

നിലയ്ക്കലിലെ ജലസ്രോതസുകളുടെ പരിപാലനം, മാളികപ്പുറം ക്ഷേത്രത്തിന് പിന്നിൽ പോലീസ് ബാരക്കിന് സമീപത്ത് നിന്ന് ചന്ദ്രാനന്ദൻ റോ
ഡിലെത്താൻ കഴിയുന്ന മേൽപ്പാത എന്നിവയ്ക്ക് ഡി.പി.ആർ തയ്യാറാക്കാൻ കൺസൾട്ടൻ്റിനെ നിയോഗിച്ചു.