കാടും മലയും താണ്ടി അയ്യനെ കാണാൻ ; മണ്ഡലവ്രതത്തിന്റെ മഹത്വം
വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ശബരിമല അയ്യപ്പക്ഷേത്രത്തിൽ നടതുറന്നു. ഭക്തഹൃദയങ്ങളിൽ വിശ്വാസത്തിന്റെ പ്രകാശംനിറച്ച് മറ്റൊരു വ്രതകാലംകൂടി. മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ ഇനി മനസ്സ് ശരണമന്ത്രപ്പൂക്കൾ വിരിയുന്ന പൂങ്കാവനമാകും. തിരുമുറ്റത്തിനുതാഴെ ആഴി ജ്വലിച്ചുതുടങ്ങിയതോടെ പ്രാർഥനകളുമായി അയ്യപ്പൻമാർ പടികയറിത്തുടങ്ങി.
മണ്ഡലകാലം ഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും നാളുകളായാണ് അയ്യപ്പ ഭക്തർ കാണുന്നത്. ഭക്തി, വിശ്വാസം, ആത്മനിയന്ത്രണം, അച്ചടക്കം, സമർപ്പണം എന്നിവയുടെ സമന്വയമാണ് മണ്ഡലവ്രതം.ശബരിമല ശ്രീ ധർമ്മ ശാസ്താ ദർശനത്തിന് അയ്യപ്പഭക്തർ അനുഷ്ഠിക്കുന്ന നാൽപ്പത്തൊന്ന് ദിവസത്തെ വ്രതം കേവലം മതചടങ്ങല്ല. മറിച്ച് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന ജീവിതചര്യയാണ്.

കാടും മലയും താണ്ടി, ശരണമന്ത്രങ്ങൾ ഉരുവിട്ട് അയ്യനെ കാണാൻ എത്തുന്നത് ലക്ഷക്കണക്കിന് ഭക്തരാണ്... ഓരോ അയ്യപ്പഭക്തന്റെയും മനസ്സിൽ ഭക്തിയും ആത്മസമർപ്പണവും നിറയ്ക്കുന്ന പുണ്യയാത്രയാണ് ശബരിമല തീർത്ഥാടനം. മാലയിട്ട് 41 ദിവസത്തെ വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാംപടി കയറുമ്പോൾ ഓരോ ഭക്തന്റെയും ലക്ഷ്യം ഒരേയൊന്നാണ് സ്വാമി അയ്യപ്പന്റെ ദർശനം.
മണ്ഡലകാലം ഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും നാളുകളായാണ് അയ്യപ്പ ഭക്തർ കാണുന്നത്. ഭക്തി, വിശ്വാസം, ആത്മനിയന്ത്രണം, അച്ചടക്കം, സമർപ്പണം എന്നിവയുടെ സമന്വയമാണ് മണ്ഡലവ്രതം.ശബരിമല ശ്രീ ധർമ്മ ശാസ്താ ദർശനത്തിന് അയ്യപ്പഭക്തർ അനുഷ്ഠിക്കുന്ന നാൽപ്പത്തൊന്ന് ദിവസത്തെ വ്രതം കേവലം മതചടങ്ങല്ല. മറിച്ച് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന ജീവിതചര്യയാണ്.
വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന മണ്ഡലകാലം ഭക്തിയുടെ പുണ്യനാളുകളാണ്. ഗുരുസ്വാമിയിൽ നിന്ന് മാല സ്വീകരിച്ച് വ്രതം ആരംഭിക്കുന്ന ഭക്തൻ അന്നു മുതൽ അയ്യപ്പന്റെ പ്രതിനിധിയായി ജീവിതം ക്രമീകരിക്കുന്നു. ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിനൊപ്പം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വിശുദ്ധി നിലനിർത്തുന്നു. ലളിത ജീവിതം, സസ്യാഹാരം, സമ്പൂർണ ലഹരിവർജ്ജനം, ബ്രഹ്മചര്യം, പ്രാർത്ഥന, നാമജപം, പരോപകാരം എന്നിവ വ്രതത്തിൽ പ്രധാനമാണ്. സുഖ സൗകര്യങ്ങളിൽ നിന്ന് മാറി മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാനുള്ള പരിശീലനമാണ് മണ്ഡലകാലം നൽകുന്നത്.