മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം ഒറ്റ രാത്രികൊണ്ട് ബിജെപിയായ അരുണാചല്‍ മോഡല്‍, മറ്റത്തൂരില്‍ കണ്ടത് കേരള സാമ്പിള്‍, പലയിടത്തും കൂട്ടുകെട്ട്, 20 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കും
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ വളര്‍ച്ചയും സഖ്യരൂപീകരണങ്ങളും ചര്‍ച്ചയാകുന്ന സമയമാണിത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
വിവിധ സ്ഥലങ്ങളിലെ രഹസ്യ സഖ്യങ്ങള്‍ സൂചിപ്പിക്കുന്നത്, ചില സംസ്ഥാനങ്ങളില്‍ നേരത്തെ ബിജെപി ചെയ്തതുപോലെ കേരളത്തിലും ഭരണം പിടിക്കുമെന്നാണ്. 20 സീറ്റുകളെങ്കിലും കിട്ടിയാല്‍ ഭരണം നേടുമെന്ന ആത്മവിശ്വാസമാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്ത.
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ വളര്‍ച്ചയും സഖ്യരൂപീകരണങ്ങളും ചര്‍ച്ചയാകുന്ന സമയമാണിത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പലയിടത്തും രഹസ്യമായ കൂട്ടുകെട്ടുണ്ടായെന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാലുമാറ്റത്തോടെ ബിജെപിയുടെ ഇടപെടല്‍ മറനീക്കി പുറത്തുവരികയും ചെയ്തു.
വിവിധ സ്ഥലങ്ങളിലെ രഹസ്യ സഖ്യങ്ങള്‍ സൂചിപ്പിക്കുന്നത്, ചില സംസ്ഥാനങ്ങളില്‍ നേരത്തെ ബിജെപി ചെയ്തതുപോലെ കേരളത്തിലും ഭരണം പിടിക്കുമെന്നാണ്. 20 സീറ്റുകളെങ്കിലും കിട്ടിയാല്‍ ഭരണം നേടുമെന്ന ആത്മവിശ്വാസമാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.
മറ്റത്തൂരില്‍ കോണ്‍ഗ്രസ് മെമ്പര്‍മാരെല്ലാം കൂട്ടത്തോടെ ബിജെപിയുമായി കുട്ടുകെട്ടിലായത് അരുണാചല്‍ പ്രദേശ് മോഡലിലാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. 2016-ല്‍ അരുണാചല്‍ പ്രദേശില്‍ നടന്ന രാഷ്ട്രീയ മാറ്റമാണ് 'അരുണാചല്‍ മോഡല്‍' എന്നറിയപ്പെടുന്നത്. അന്ന് കോണ്‍ഗ്രസിന്റെ ഭരണകൂടം ഒറ്റരാത്രികൊണ്ട് ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് കീഴടങ്ങി. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 എംഎല്‍എമാര്‍ ഉണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ 43 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ എന്ന ബിജെപി സഖ്യകക്ഷിയിലേക്ക് ചേക്കേറി. ഏക കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് പാര്‍ട്ടിയില്‍ തുടര്‍ന്നത്.
സംഭവം ബിജെപിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്' തന്ത്രത്തിന്റെ ക്ലാസിക് ഉദാഹരണമാണ്. കോണ്‍ഗ്രസ് ഭരണകൂടം തകര്‍ത്ത് ബിജെപി സഖ്യം അധികാരത്തിലെത്തി. പിന്നീട് 2019-ലും സമാനമായ കാലുമാറ്റങ്ങള്‍ അരുണാചലില്‍ തുടര്‍ന്നു, അവിടെ ബിജെപി ഭരണം ഉറപ്പിച്ചു. ഈ മോഡല്‍ പിന്നീട് ഗോവ, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി ആവര്‍ത്തിച്ചു, അവിടെ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഭരണം പിടിച്ചു. കേരളത്തില്‍ ഇത്തരം ഒരു മോഡല്‍ പ്രയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സമീപകാല സംഭവങ്ങള്‍ അരുണാചല്‍ മോഡലിന്റെ കേരളീയ പതിപ്പായി വിലയിരുത്തപ്പെടുന്നു. 24 വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ എല്‍ഡിഎഫ് 23 വര്‍ഷമായി ഭരണം നടത്തിയിരുന്നു. ഇത്തവണ, കോണ്‍ഗ്രസിന്റെ 8 വാര്‍ഡ് അംഗങ്ങളും ഒരുമിച്ച് പാര്‍ട്ടി വിട്ട് ബിജെപിയുമായി ചേര്‍ന്ന് പ്രസിഡന്റ് സ്ഥാനം പിടിച്ചു. ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ ടെസ്സി ജോസ് 12 വോട്ടുകള്‍ നേടി പ്രസിഡന്റായി. കോണ്‍ഗ്രസ് നേതൃത്വം ഈ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും, അവര്‍ കാലുമാറ്റം നിഷേധിക്കുകയും സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
കേരളത്തില്‍ മറ്റത്തൂര്‍ മാത്രമല്ല, വിവിധ സ്ഥലങ്ങളില്‍ ബിജെപി-കോണ്‍ഗ്രസ് 'അഡ്ജസ്റ്റ്‌മെന്റുകള്‍' ദൃശ്യമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ യുഡിഎഫ് പലയിടത്തും മൂന്നാം സ്ഥാനത്താവുകയും വോട്ടുകള്‍ കുത്തനെ കുറയുകയും ചെയ്തു.
ദേശീയതലത്തില്‍, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് സാധാരണമാണ്. ഇത് കേരളത്തിലും സാധ്യമാണെന്ന് തെളിയിക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 25% വോട്ട് ഷെയര്‍ ലക്ഷ്യമിടുന്നു. 140 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 71 സീറ്റുകള്‍ വേണം. എന്നാല്‍, അരുണാചല്‍ മോഡല്‍ പോലെ കാലുമാറ്റങ്ങള്‍ വഴി ബിജെപിക്ക് ഭൂരിപക്ഷം നേടാം.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറയുന്നത്, പാര്‍ട്ടി 2026 അസംബ്ലി തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ്. കോണ്‍ഗ്രസിലെ അസംതൃപ്തി ഉപയോഗപ്പെടുത്തി കാലുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസിലെ ദുര്‍ബലതകള്‍ ഉപയോഗപ്പെടുത്തി, പരമാവധി സീറ്റുകളുമായി ഭരണം പിടിക്കാമെന്ന ബിജെപി വാദം യാഥാര്‍ഥ്യമാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.