ട്രെൻഡിനൊപ്പം ചുവടു വച്ച് ആന്തൂരിലെ പെൺ "പോരാളികൾ"

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധ പിടിച്ച്‌ പറ്റിയ നഗരസഭയാണ് ആന്തൂർ .ആന്തൂർ നഗരസഭയിലെ എൽ ഡി എഫ് വനിതാ സ്ഥാനാർത്ഥികൾ ഒന്നിച്ചവതരിപ്പിച്ച നൃത്തം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് . നഗരസഭയിലെ വിവിധ വാർഡുകളിൽ മത്സരിക്കുന്ന പതിനഞ്ച് സ്ഥാനാർത്ഥികളാണ് ട്രെൻഡായ  മാപ്പിളപ്പാട്ടിന് ചുവടു  വെച്ചത് .

 
തെരഞ്ഞെടുപ്പ് ചൂടിൽ, 15 വാർഡുകളിലെ  വനിതാ സ്ഥാനാർത്ഥികൾ ഒന്നിച്ചു ചേർന്ന് നൃത്തച്ചുവടുകൾ വെച്ച വീഡിയോ സമൂഹമാധ്യമങ്ങൾ കീഴടക്കുകയായിരുന്നു.

കണ്ണൂർ : കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധ പിടിച്ച്‌ പറ്റിയ നഗരസഭയാണ് ആന്തൂർ .ആന്തൂർ നഗരസഭയിലെ എൽ ഡി എഫ് വനിതാ സ്ഥാനാർത്ഥികൾ ഒന്നിച്ചവതരിപ്പിച്ച നൃത്തം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് . നഗരസഭയിലെ വിവിധ വാർഡുകളിൽ മത്സരിക്കുന്ന പതിനഞ്ച് സ്ഥാനാർത്ഥികളാണ് ട്രെൻഡായ  മാപ്പിളപ്പാട്ടിന് ചുവടു  വെച്ചത് .

രാഷ്ട്രീയ പോരാട്ടങ്ങളോ വാഗ്ദാനങ്ങളോ അല്ല ഇത്തവണ ആളുകൾക്കിടയിൽ  ആന്തൂരിനെ  ചർച്ചാ വിഷയമാക്കിയത്   .മറിച്ച് അപ്രതീക്ഷിതമായൊരു ‘ഡാൻസ് സ്റ്റോറിയാണ്.തെരഞ്ഞെടുപ്പ് ചൂടിൽ, 15 വാർഡുകളിലെ  വനിതാ സ്ഥാനാർത്ഥികൾ ഒന്നിച്ചു ചേർന്ന് നൃത്തച്ചുവടുകൾ വെച്ച വീഡിയോ സമൂഹമാധ്യമങ്ങൾ കീഴടക്കുകയായിരുന്നു.

ട്രെൻഡിങ്ങായ ഒരു മാപ്പിളപ്പാട്ടിന്റെ താളത്തിന് ചുവടുവച്ച് , നാടിന്റെ സ്റ്റീരിയോട്ടൈപ്പുകൾ മാറി അവർ കൊണ്ടുവന്ന ‘ഡാൻസ് കാമ്പെയ്ൻ’ പ്രതീക്ഷിക്കാത്ത രീതിയിൽ പ്രചാരണത്തിന്റെ മുഖമായിത്തീർന്നു. പാട്ടിന്റെ ചുവടുകൾക്ക് ഒപ്പം  ഓരോരുത്തരുടെയും നിഷ്കളങ്കമായ ചിരിയാണ് ഏറെ ആകർഷിക്കുന്നത് .ഒട്ടും പ്രതീക്ഷിക്കാതെ തങ്ങളുടെ വീഡിയോ ഹിറ്റ് ആയതിന്റെ സന്തോഷം സ്ഥാനാർത്ഥികളും പങ്കു വെക്കുന്നു 

തദ്ദേശ തെരഞ്ഞെടുപ്പിൽ ആന്തൂർ നഗരസഭയിലെ 5 എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തന്നെ വിജയം ഉറപ്പിചിരുന്നു .പ്രചാരണത്തിന്റെ തിരക്കും മത്സര ചൂടും തങ്ങി നിൽക്കുമ്പോഴും കൂളായ ഈ സ്ഥാനാർത്ഥികൾക്ക് സോഷ്യൽ മീഡിയ നിറയെ അഭിനന്ദന  പ്രവാഹമാണ് .

<a style="border: 0px; overflow: hidden" href=https://youtube.com/embed/QSstQIg11K8?autoplay=1&mute=1><img src=https://img.youtube.com/vi/QSstQIg11K8/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden;" width="640">