തളിപ്പറമ്പിൽ നിന്ന് വീണ്ടും ഒരു കണ്ണീർ കാഴ്ച! | കേരളത്തിനായി തിളങ്ങിയ സംസ്ഥാന ത്രോബോൾ കായികതാരവും കുടുംബവും പെരുവഴിയിൽ..

കേരളം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത ദുരിതമാണ് തളിപ്പറമ്പ കൂവോടെ  ഉഷയുടെയും കുടുംബത്തിന്റെയും. സർക്കാർ ഇടപെടലിലൂടെ ആ കുടുംബം പ്രതീക്ഷയുടെ തണലിലേക്ക് എത്തി. എന്നാൽ അതേ തളിപ്പറമ്പിൽ നിന്നാണ്  വേദനിപ്പിക്കുന്ന മറ്റൊരു ദുരിതത്തിന്റെ വാർത്ത കൂടെ എത്തുന്നത്. 

 

തളിപ്പറമ്പ: കേരളം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത ദുരിതമാണ് തളിപ്പറമ്പ കൂവോടെ  ഉഷയുടെയും കുടുംബത്തിന്റെയും. സർക്കാർ ഇടപെടലിലൂടെ ആ കുടുംബം പ്രതീക്ഷയുടെ തണലിലേക്ക് എത്തി. എന്നാൽ അതേ തളിപ്പറമ്പിൽ നിന്നാണ്  വേദനിപ്പിക്കുന്ന മറ്റൊരു ദുരിതത്തിന്റെ വാർത്ത കൂടെ എത്തുന്നത്. 

ത്രോബോൾ കോർട്ടിൽ കേരളത്തിനായി കോർട്ടിൽ തിളങ്ങിയ സംസ്ഥാന കായികതാരം ബാങ്ക് ജപ്തിയെ തുടർന്ന് കുടുംബത്തോടൊപ്പം ഷെഡിൽ അന്തിയുറങ്ങുന്നു. ത്രോബോൾ ദേശീയ-സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ചെങ്കളായി നെല്ലിക്കുന്ന് സ്വദേശിയായ അശ്വതിയും കുടുംബവുമാണ് ഇന്ന് പെരുവഴിയിലായിരിക്കുന്നത് 

ഒരുകാലത്ത് കേരളത്തിനായി കോർട്ടിൽ തിളങ്ങിയ താരമാണ്  ചെങ്കളായി നെല്ലിക്കുന്ന് സ്വദേശിയായ അശ്വതി. ഇന്ന് അശ്വതിയും കുടുംബവും ജപ്തിയുടെ ഭീഷണിയിൽ കഴിയുന്നത് ഒറ്റമുറി ഷെഡിലാണ്. രണ്ട് കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബം മാസങ്ങളായി അനുഭവികുന്നത് സമാനതകളില്ലാത്ത ദുരിതമാണ്.

പുളിയമ്പറ തോട്ടാൻയിലെ ആരംഭൻ സുനില, ഭർത്താവ് തോമസ്, മകൻ നിധിൻ, ഭാര്യ അശ്വതി, ഇവരുടെ മക്കളായ ആറുവയസുകാരി ആകൃതയും രണ്ട് വയസുകാരി  ആമിയയും.നേരത്തെ ജില്ലാബാങ്കിൽ നിന്ന് വായ്പയെടുത്താണ് കുടുംബം തോട്ടറമ്പിൽ വീട് പണിതത്.

ഭാഗികമായി പണി പൂർത്തീകരിചാണ്  താമസം ആരംഭിച്ചത്.  എന്നാൽ ഒന്നിനു പിറകെ ഒന്നായി എത്തിയ അപകടങ്ങൾ  കുടുംബത്തിന്റെ സന്തോഷത്തിന് മേൽ കരിനിഴൽ വീഴ്ത്തി. തോമസും നിധിനും കൂലിവേല ചെയ്താണ് കുടുംബം പുലർത്തുന്നത്. മരമുറി ജോലിക്കിടെ വീണ് നിധിൻ കാൽ പൊട്ടി ചികിത്സയിലാണ്. 

എട്ടുകാലിയിൽ  നിന്ന് വിഷം തീണ്ടിയതിനെ തുടർന്ന് ഗുരുതരവസ്ഥയിലായ തോമസും വിശ്രമത്തിലാണ്. ഇതോടേയാണ് ബാങ്കിലെ ലോൺ അടവ് മുടങ്ങിയത്. മൂന്ന് മാസം മുമ്പ് ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ നിന്ന് ജപ്തി നോട്ടീസും എത്തിയതോടെയാണ് കുടുംബം വീട്ടിൽ നിന്ന് പുറത്തായത്. 

ബാങ്കുകാർ വീട് പൂട്ടി സീൽ വച്ചതോടെ പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള കുടുംബത്തിന്റെ ജീവിതം വീടിനോട് ചേർന്നുള്ള ഒറ്റമുറി ഷെഡിലേക്ക് ഒതുങ്ങി. ഒരു കട്ടിൽ മാത്രമാണ് ഇവിടെയുള്ളത്. പാത്രങ്ങളും മറ്റ് സാധനങ്ങളും എല്ലാം ഈ ഒറ്റമുറിയിലാണുള്ളത്. അടച്ചുറപ്പില്ലാത്ത ഷെഡിൽ മഴയും വെയിലും ഇടിയും സഹിച്ച് ദുരിതജീവിതം നയിക്കുകയാണ് ഇവർ. ഷെഡിനോട് ചേർന്ന സ്ഥലത്തേക്ക് പായവലിച്ചുകെട്ടിയാണ് യാണ്  പാചകം ചെയ്യുന്നത്.

ത്രോബോൾ താരമായ അശ്വതി ചന്ദീഗഡ്, ഡൽഹി, കൽക്കട്ട, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളിൽ കേരളത്തിനായി പോരാടിയിട്ടുണ്ട്. കണ്ണൂർ വിമൻസ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മട്ടന്നൂർ കോളേജിൽ ത്രോബോൾ പരിശീലകയായി താത്കാലിക ജോലിയിൽ പ്രവേശിച്ചിരുന്നു. പ്രസവത്തിനായി അവധി യെടുത്തതോടെ ജോലിയും ഇല്ലാതായി. 

മാറിമാറി കാവൽ നിന്നാണ് കുടുംബം ഇവിടെ കഴിയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് വിവരം കെ. സുധാകരൻ എം.പിയുടെയും ടി.കെ ഗോവിന്ദൻ എം.എൽ.എയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. 

നാല് തവണ മുഖ്യമന്ത്രി വി.ഡി സതീശനെ കാണാൻ തിരുവനന്തപുരത്ത് എത്തിയ കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചില്ല. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ദുരിത ജീവിതം അറിയിക്കാനുള്ള ശ്രമത്തിലാണ് ഇവർ.

allowfullscreen