രാജഹംസമേ പാടി കേരളീയം വേദിയെ വിസ്മയിപ്പിച്ച് അനന്യ

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്നുവരുന്ന കേരളീയം വേദിയില്‍ രാജഹംസമേ എന്ന് തുടങ്ങുന്ന ഗാനം പാടി സദസ്സിനെ കൈയ്യിലെടുത്ത് അനന്യ ബിജേ്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയാണ് പാടുന്നത് എന്ന് തോന്നാത്തവിധം മനോഹരമായാണ് അനന്യ രാജഹംസമേ പാടിയവസാനിപ്പിച്ചത്.
 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്നുവരുന്ന കേരളീയം വേദിയില്‍ രാജഹംസമേ എന്ന് തുടങ്ങുന്ന ഗാനം പാടി സദസ്സിനെ കൈയ്യിലെടുത്ത് അനന്യ ബിജേഷ്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയാണ് പാടുന്നത് എന്ന് തോന്നാത്തവിധം മനോഹരമായാണ് അനന്യ രാജഹംസമേ പാടിയവസാനിപ്പിച്ചത്.

കേരളത്തിന്റെ സാംസ്‌കാരിക സമ്മേളനത്തിന്റെ വേദികൂടിയായി മാറിയ കേരളീയത്തിലേക്ക് വിവിധ മേഖലകളിലുള്ള പ്രതിഭകളെ ക്ഷണിച്ചിരുന്നു. അങ്ങിനെയാണ് സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി പ്രതിഭകള്‍ക്കായി നടത്തിയ ടാലന്റ് സെര്‍ച്ച് എന്ന പ്രോഗ്രാമിലെ പ്രതിഭകളിലൊരാളായ അനന്യ ഇവിടെയെത്തുന്നത്.

കെ.എസ് ചിത്രയും ശോഭനയും ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന പ്രതിഭകള്‍ ഒത്തുചേര്‍ന്ന കേരളീയത്തില്‍ അനന്യയും തന്റെ വേറിട്ട പ്രതിഭകൊണ്ട് കൈയ്യടി നേടി. കേരളീയത്തിലൂടെ ചേര്‍ത്തു നിര്‍ത്തലിന്റെയും ഉള്‍ച്ചേര്‍ക്കലിന്റെയും വിശാലയമായ മനുഷ്യ വര്‍ഗ്ഗപ്രേമമാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത് തെളിയിക്കുന്നതായി അനന്യയുടെ ഗാനവും.

നേരത്തെതന്നെ പല വേദികളിലും സോഷ്യല്‍ മീഡിയ വഴിയുമെല്ലാം ശ്രദ്ധേയയായ ഗായകയാണ് അനന്യ. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ബിജേഷിന്റേയും അനുപമയുടേയും മകളായ അനന്യ ഇതിനകം തന്നെ ഒട്ടേറെ ആല്‍ബങ്ങള്‍ക്കുവേണ്ടിയും പാടയിട്ടുണ്ട്. യുട്യൂബില്‍ നിന്നും തനിക്കിഷ്ടമുള്ള പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പഠിച്ചെടുക്കുന്നതാണ് അനന്യയുടെ രീതി.