നൂറു കിലോയില്‍ അധികം ഭാരം കുറച്ച ആനന്ദ് അംബാനി വീണ്ടും തടികൂടാന്‍ കാരണം

തടികൂടിയവരുടെയെല്ലാം സ്വപ്‌നമാണ് ഭാരം കുറയ്ക്കണമെന്നത്. എന്നാല്‍, ഭക്ഷണം കുറയ്ക്കാനും വ്യായാമത്തിനുമുള്ള മടി പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. തടി കുറയ്ക്കാനായി ആത്മാര്‍ഥതയോടെ പരിശ്രമിച്ചവര്‍ക്കെല്ലാം അതിന്റെ ഫലം ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ മാത്രമേ തടി കുറയ്ക്കാന്‍ പാടുള്ളൂ.
 

മുംബൈ: തടികൂടിയവരുടെയെല്ലാം സ്വപ്‌നമാണ് ഭാരം കുറയ്ക്കണമെന്നത്. എന്നാല്‍, ഭക്ഷണം കുറയ്ക്കാനും വ്യായാമത്തിനുമുള്ള മടി പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. തടി കുറയ്ക്കാനായി ആത്മാര്‍ഥതയോടെ പരിശ്രമിച്ചവര്‍ക്കെല്ലാം അതിന്റെ ഫലം ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ മാത്രമേ തടി കുറയ്ക്കാന്‍ പാടുള്ളൂ. കാരണം, ഓരോ വ്യക്തിയുടേയും ആരോഗ്യാവസ്ഥ വ്യത്യസ്തമായതിനാല്‍ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദ്ദേശം ആവശ്യമാണ്.

കോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി തന്റെ തടികുറച്ച് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. തടികൂടിയ ആനന്ദ് 106 കിലോ ഭാരം കുറച്ചപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം സുമുഖനായി. 2016ലാണ് ആനന്ദ് ഭാരം കുറച്ചത്. ഇതിനായി ദിവസവും 5-6 മണിക്കൂര്‍ വ്യായാമം ചെയ്യാറുണ്ടായിരുന്നു. 21 കിലോമീറ്റര്‍ നടത്തം, യോഗ, ഭാരോദ്വഹനം, പ്രവര്‍ത്തന പരിശീലനം, കാര്‍ഡിയോ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

വെറും 18 മാസത്തിനുള്ളിലാണ് ആനന്ദ് തന്റെ ഭാരം കുറച്ചത്. ഭാരം കുറച്ചവരെല്ലാം പറയുന്ന കാര്യമാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ഭാരം കൂടുന്നു എന്ന പരാതി. ഭാരം കുറച്ചശേഷം വ്യായാമം നിര്‍ത്തുന്നതും ഭക്ഷണത്തിന്റെ അളവ് കൂട്ടുന്നതും പലര്‍ക്കും തിരിച്ചടിയാകുന്നു. ആനന്ദിന്റെ കാര്യവും വ്യത്യസ്തമല്ല. ഭാരം കുറച്ചതിന് ശേഷം പലര്‍ക്കും പ്രചോദനമായി മാറിയ ആനന്ദിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പലരേയും ഞെട്ടിച്ചു.

ആനന്ദിന് തടികൂടിയത് എങ്ങിനെയാണെന്ന് നിത അംബാനി ഒരിക്കല്‍ പറഞ്ഞിരുന്നു. ആനന്ദ് ആസ്ത്മ രോഗിയാണെന്നും സ്റ്റിറോയിഡുകള്‍ കഴിച്ചിരുന്നുവെന്നും ഇതാണ് ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമായെന്നുമാണ് അവര്‍ വെളിപ്പെടുത്തിയത്. തടി കുറച്ചശേഷം ആനന്ദ് വീണ്ടും സ്റ്റിറോയഡുകള്‍ കഴിച്ചതാണോ ഭാരം കൂടാന്‍ ഇടയായതെന്ന് ആളുകള്‍ സംശയിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ആനന്ദ് സീറോ ഷുഗര്‍, ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ കൊഴുപ്പ്, കുറഞ്ഞ കാര്‍ബ് ഭക്ഷണക്രമം പിന്തുടര്‍ന്നു. ദിവസവും 1200-1400 കലോറിയാണ് അദ്ദേഹം കഴിച്ചിരുന്നത്. കൂടാതെ, പച്ച പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പാല്‍ ഉല്‍പന്നങ്ങളായ ചീസ് എന്നിവയും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ജങ്ക് ഫുഡും ഇക്കാലയളവില്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു.