കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന ഒരു ബിസിനസ് ഇതാ, മാസം 2 ലക്ഷം രൂപവരെ ലാഭമുണ്ടാക്കാം
യുവ സംരഭകര്‍ക്ക് വഴികാട്ടിയായി ഒട്ടേറെ ബ്രാന്‍ഡുകള്‍ ഇന്ന് നിലവിലുണ്ട്. അതിലൊന്നാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഡെയറി ബ്രാന്‍ഡുകളില്‍ ഒന്നായ അമുല്‍.
പരമ്പരാഗത ഫ്രാഞ്ചൈസികളില്‍ നിന്ന് വ്യത്യസ്തമായി, അമുല്‍ പാര്‍ലറുകള്‍ സ്റ്റോക്ക് ആന്‍ഡ് സെല്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അംഗീകൃത അമുല്‍ ഹോള്‍സെയിലര്‍മാരില്‍ നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി എംആര്‍പി നിരക്കില്‍ വില്‍ക്കാം.
കൊച്ചി: യുവ സംരഭകര്‍ക്ക് വഴികാട്ടിയായി ഒട്ടേറെ ബ്രാന്‍ഡുകള്‍ ഇന്ന് നിലവിലുണ്ട്. അതിലൊന്നാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഡെയറി ബ്രാന്‍ഡുകളില്‍ ഒന്നായ അമുല്‍. സംരംഭകര്‍ക്ക് ആകര്‍ഷകമായ അവസരമാണ് അമൂല്‍ നല്‍കുന്നത്. കേവലം 2 ലക്ഷം രൂപ മുതല്‍ നിക്ഷേപിച്ച്, ഡെയറി അല്ലെങ്കില്‍ ഡെസര്‍ട്ട് ഔട്ട്ലെറ്റ് ആരംഭിക്കാം. റോയല്‍റ്റിയോ റവന്യൂ ഷെയറിങ്ങോ ഇല്ലാത്ത ഈ മോഡല്‍, വോളിയം സെയില്‍സിലൂടെയും റെസിപ്പി അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളിലൂടെയും ഉയര്‍ന്ന ലാഭം ഉറപ്പാക്കുന്നു.
പരമ്പരാഗത ഫ്രാഞ്ചൈസികളില്‍ നിന്ന് വ്യത്യസ്തമായി, അമുല്‍ പാര്‍ലറുകള്‍ സ്റ്റോക്ക് ആന്‍ഡ് സെല്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അംഗീകൃത അമുല്‍ ഹോള്‍സെയിലര്‍മാരില്‍ നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി എംആര്‍പി നിരക്കില്‍ വില്‍ക്കാം. മാര്‍ജിന്‍ പൂര്‍ണമായും ഫ്രാഞ്ചൈസി ഉടമയുടേതാണ്. റോയല്‍റ്റി പേയ്‌മെന്റോ മറ്റ് ഫീസുകളോ ഇല്ല.
പ്രിഫേഡ് ഔട്ട്ലെറ്റ്, കിയോസ്‌ക് അല്ലെങ്കില്‍ റെയില്‍വേ പാര്‍ലര്‍: 100 മുതല്‍ 150 ചതുരശ്ര അടി വിസ്തീര്‍ണം വേണ്ടിവരും. മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ തുടങ്ങിയ ഉയര്‍ന്ന ഫുട്ഫാള്‍ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി സ്ഥാപിക്കുന്നത്. പാല്‍, തൈര്, ബട്ടര്‍, പനീര്‍, ചീസ്, പ്രീ-പാക്ക്ഡ് ഐസ്‌ക്രീം തുടങ്ങിയ കോര്‍ ഉല്‍പ്പന്നങ്ങള്‍ ഇവയിലൂടെ വില്‍ക്കാം. നിക്ഷേപം ഏകദേശം 2 ലക്ഷം രൂപ. റിഫണ്ടബിള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് (25,000 രൂപ). ഫ്രീസറുകള്‍, ഡിസ്‌പ്ലേ റാക്കുകള്‍ തുടങ്ങിയ അടിസ്ഥാന ഉപകരണങ്ങള്‍ (ഏകദേശം 70,000 രൂപ).
അമുല്‍ ഐസ്‌ക്രീം സ്‌കൂപ്പിങ് പാര്‍ലര്‍: 300 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വലിയ സെറ്റപ്പ്. തിക്ക് ഷേക്കുകള്‍, ഫ്‌ലോട്ടുകള്‍, സാന്‍ഡ്വിച്ചുകള്‍ തുടങ്ങിയ ഉയര്‍ന്ന മാര്‍ജിന്‍ ഡെസര്‍ട്ടുകളാണ് ഫോക്കസ്. നിക്ഷേപം 5 മുതല്‍ 6 ലക്ഷം രൂപ വരെ. ബ്രാന്‍ഡ് സെക്യൂരിറ്റി (50,000 രൂപ, പലപ്പോഴും നോണ്‍-റിഫണ്ടബിള്‍), ഇന്റീരിയേഴ്‌സ് (ഏകദേശം 4 ലക്ഷം രൂപ), സ്‌കൂപ്പിങ് കാബിനറ്റുകള്‍, ബ്ലെന്‍ഡറുകള്‍, ബില്ലിങ് സിസ്റ്റങ്ങള്‍ (50,000 രൂപ).
ഉല്‍പ്പന്നങ്ങള്‍ അനുസരിച്ച് മാര്‍ജിന്‍ വ്യത്യാസപ്പെടും. ബേസിക് പാലിന് 2.5 ശതമാനം, പാക്കേജ്ഡ് ഡെയറി ഉല്‍പ്പന്നങ്ങള്‍ക്ക് 10-20 ശതമാനം, പ്രീ-പാക്ക്ഡ് ഐസ്‌ക്രീമിന് 20 ശതമാനം വരെ. ഷേക്കുകള്‍, സണ്‍ഡേ തുടങ്ങിയ റെസിപ്പി അടിസ്ഥാനമാക്കിയുള്ള ഇനങ്ങളില്‍ 50 ശതമാനം വരെ മാര്‍ജിന്‍ ലഭിക്കും.
അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം (സാധാരണയായി 18 വയസ്സിന് മുകളില്‍). ദൃശ്യമായ സ്ഥലത്ത് കൊമേഴ്‌സ്യല്‍ സ്‌പേസ് ലഭ്യമായിരിക്കണം. പാന്‍ കാര്‍ഡ്, ആധാര്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍, പ്രോപ്പര്‍ട്ടി/ലീസ് പ്രൂഫ് തുടങ്ങിയ രേഖകള്‍ ആവശ്യമാണ്. സൈറ്റ് അമുല്‍ അല്ലെങ്കില്‍ ഡിസ്ട്രിബ്യൂട്ടര്‍ വിലയിരുത്തിയ ശേഷം അംഗീകാരം നല്‍കും.
അംഗീകാരം ലഭിച്ചാല്‍ ഇന്റീരിയേഴ്‌സ് പൂര്‍ത്തിയാക്കി, ഉപകരണങ്ങള്‍ വാങ്ങി, സ്റ്റോക്ക് ഓര്‍ഡര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാം. ലേഔട്ട് ഗൈഡന്‍സ്, ബ്രാന്‍ഡിങ് സപ്പോര്‍ട്ട്, ഹാന്‍ഡ്‌ലിങ്, ബില്ലിങ്, പ്രൊഡക്ട് ഡിസ്‌പ്ലേ എന്നിവയില്‍ പരിശീലനം നല്‍കും. എന്നാല്‍, വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും അമുല്‍ ബ്രാന്‍ഡഡ് ആയിരിക്കണം. ഇത് ലംഘിച്ചാല്‍ ടെര്‍മിനേഷനിലേക്ക് നയിക്കും.
ഫുട്ഫാള്‍, പ്രൊഡക്ട് മിക്‌സ്, കാര്യക്ഷമമായ പ്രവര്‍ത്തനം എന്നിവയാണ് ഈ മോഡലിന്റെ വിജയം. കുറഞ്ഞ നിക്ഷേപത്തോടെ റീട്ടെയില്‍ മേഖലയിലേക്ക് സുസ്ഥിര പ്രവേശനം നല്‍കുന്ന അമുല്‍ ഫ്രാഞ്ചൈസി, പാക്കറ്റുകളില്‍ നിന്ന് റെസിപ്പി ഇനങ്ങളിലേക്ക് മാറുമ്പോള്‍ ലാഭം വര്‍ധിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അമുല്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.