പിതാവിന്റെ മാസവരുമാനം 12,000 രൂപ മാത്രം, ക്രിക്കറ്റ് ചെലവുകള്‍ മുത്തച്ഛന്റെ പെന്‍ഷന്‍ തുകകൊണ്ട്, പ്രശാന്ത് ലേലത്തിലൂടെ നേടിയത് 14.20 കോടി രൂപ, ഐപിഎല്‍ ലേലത്തിലെ അത്ഭുതം
ഐപിഎല്‍ 2026 ലേലം ഇന്ത്യന്‍ യുവ കളിക്കാരെ കോടീശ്വരന്മാരാക്കി. ഉത്തര്‍പ്രദേശിലെ അമേഠിക്കടുത്തുള്ള ഷാഹ്ജിപൂര്‍ ഗ്രാമത്തില്‍നിന്നുള്ള 20 കാരനായ ഇടങ്കൈയ്യന്‍ സ്പിന്നര്‍ പ്രശാന്ത് വീര്‍ ആണ് അതിലൊരു താരം.
പ്രശാന്ത് വീര്‍ ഉത്തര്‍പ്രദേശിന്റെ സീനിയര്‍, അണ്ടര്‍-23 ടീമുകളെ പ്രതിനിധീകരിച്ചു വരികയായിരുന്നു. രണ്ട് മത്സരങ്ങള്‍ ഒരേസമയത്ത് നടക്കുന്നതിനാല്‍ തിരക്കേറിയ ഷെഡ്യൂളായിരുന്നു പ്രശാന്തിന്. എന്നാല്‍, ഐപിഎല്‍ എന്ന സ്വപ്‌നം പ്രശാന്തിന്റെ ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹി: ഐപിഎല്‍ 2026 ലേലം ഇന്ത്യന്‍ യുവ കളിക്കാരെ കോടീശ്വരന്മാരാക്കി. ഉത്തര്‍പ്രദേശിലെ അമേഠിക്കടുത്തുള്ള ഷാഹ്ജിപൂര്‍ ഗ്രാമത്തില്‍നിന്നുള്ള 20 കാരനായ ഇടങ്കൈയ്യന്‍ സ്പിന്നര്‍ പ്രശാന്ത് വീര്‍ ആണ് അതിലൊരു താരം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (സിഎസ്‌കെ) 14.20 കോടി രൂപയ്ക്കാണ് ഈ അണ്‍കാപ്പ്ഡ് താരത്തെ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ അണ്‍കാപ്പ്ഡ് കളിക്കാരനായി പ്രശാന്ത് മാറി (ഈ റെക്കോര്‍ഡ് പിന്നീട് കാര്‍ത്തിക് ശര്‍മയും പങ്കുവെച്ചു).
പ്രശാന്ത് വീര്‍ ഉത്തര്‍പ്രദേശിന്റെ സീനിയര്‍, അണ്ടര്‍-23 ടീമുകളെ പ്രതിനിധീകരിച്ചു വരികയായിരുന്നു. രണ്ട് മത്സരങ്ങള്‍ ഒരേസമയത്ത് നടക്കുന്നതിനാല്‍ തിരക്കേറിയ ഷെഡ്യൂളായിരുന്നു പ്രശാന്തിന്. എന്നാല്‍, ഐപിഎല്‍ എന്ന സ്വപ്‌നം പ്രശാന്തിന്റെ ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്.
ഐപിഎല്‍ ലേലങ്ങള്‍ എപ്പോഴും മിനിറ്റുകള്‍കൊണ്ട് കളിക്കാരുടെ ഭാഗ്യം മാറ്റുന്ന കഥകളാണ് സൃഷ്ടിക്കാറ്. ഇത്തവണ കൂടുതല്‍ സര്‍പ്രൈസ് ആയിരന്നു എന്നുപറയാം. കഴിഞ്ഞദിവസം വരെ പലര്‍ക്കും പരിചയമില്ലാത്ത താരമായിരുന്നു ഈ ഇടങ്കൈയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍. എന്നാലിപ്പോള്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ അറിയുന്ന കളിക്കാരനായി മാറി.
സ്‌കൂള്‍ അധ്യാപകനായ പിതാവിന്റെ മാസശമ്പളം 12,000 രൂപ മാത്രമാണ്. പ്രശാന്തിന്റെ ക്രിക്കറ്റ് ചെലവുകള്‍ മുത്തച്ഛന്റെ പെന്‍ഷന്‍ കൊണ്ടാണ് നടത്തിയിരുന്നത്. മുത്തച്ഛന്‍ മരിച്ചതോടെ അത് നിലച്ചു. ഇപ്പോള്‍, അമേഠിക്കടുത്തുള്ള ഗ്രാമത്തില്‍നിന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന താരമായി പ്രശാന്ത് മാറി.
സ്വപ്‌നം പോലെയാണിതെന്നാണ് പ്രശാന്തിന്റെ പ്രതികരണം. കുടുംബം ഇത്രയധികം പണം ജീവിതത്തില്‍ കണ്ടിട്ടില്ല. ഇത് എല്ലാം നല്ല രീതിയില്‍ മാറ്റും. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കുടുംബം എടുക്കുമെന്നും പ്രശാന്ത് പറഞ്ഞു.
ലേലങ്ങളില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ നടക്കാറ്. രവീന്ദ്ര ജഡേജയ്ക്ക് പകരം ഇടങ്കൈയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറെ വേണമെന്ന് സിഎസ്‌കെ തീരുമാനിച്ചതാണ് പ്രശാന്തിലേക്ക് എത്താനുള്ള കാരണം. പ്രശാന്തിന്റെ പേര് വന്നപ്പോള്‍ പഴ്‌സില്‍ ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത് സിഎസ്‌കെയ്ക്കായിരുന്നു. അതേ തുകയ്ക്ക് വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് ശര്‍മയെയും അവര്‍ വാങ്ങി.
സിഎസ്‌കെയിലെത്തിയെങ്കിലും പ്രശാന്തിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കുന്നില്ല. സിഎസ്‌കെയുടെ സ്പിന്‍ വിഭാഗം ശക്തമായതിനാല്‍ ഇടം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. നൂര്‍ അഹമ്മദ്, രാഹുല്‍ ചഹാര്‍, അകീല്‍ ഹൊസൈന്‍ തുടങ്ങിയവര്‍ ടീമിലുണ്ട്.