ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക, സൈനികര്‍ ഇറങ്ങിയാല്‍ കുടുങ്ങും, ഭൂമിശാസ്ത്രപരമായി എളുപ്പമല്ലാത്ത പ്രദേശം, പ്രകൃതിയുടെ കോട്ട

ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിക്കുമ്പോള്‍, പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അമേരിക്ക കരയുദ്ധത്തിനായി ഇറാന്‍ ഭൂമിയില്‍ സൈനികര്‍ ഇറക്കിയാല്‍ എന്ത് സംഭവിക്കും.

 

അമേരിക്കന്‍ സൈനികര്‍ ഇറങ്ങിയാല്‍ അവര്‍ കുടുങ്ങി പോകുമെന്ന് പല വിശകലനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. ഇറാഖ് അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ക്ക് പോലെയാകില്ല ഇറാന്‍.

 

ന്യൂഡല്‍ഹി: ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിക്കുമ്പോള്‍, പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അമേരിക്ക കരയുദ്ധത്തിനായി ഇറാന്‍ ഭൂമിയില്‍ സൈനികര്‍ ഇറക്കിയാല്‍ എന്ത് സംഭവിക്കും. ഭൂമിശാസ്ത്രപരമായി ഇറാന്‍ ഒരു പ്രകൃതിദത്തമായ കോട്ട ആണെന്ന് വിദഗ്ധരെല്ലാം പറയുന്നു. വലിപ്പം, പര്‍വതനിരകള്‍, മരുഭൂമികള്‍ എന്നിവ ചേര്‍ന്ന് ഏതൊരു ആക്രമണത്തെയും ദീര്‍ഘകാല യുദ്ധമാക്കി മാറ്റാന്‍ പോന്നതാണ് ഈ രാജ്യം.

അമേരിക്കന്‍ സൈനികര്‍ ഇറങ്ങിയാല്‍ അവര്‍ കുടുങ്ങി പോകുമെന്ന് പല വിശകലനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. ഇറാഖ് അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ക്ക് പോലെയാകില്ല ഇറാന്‍. കൂടുതല്‍ ബുദ്ധിമുട്ടുള്ള ഒരു യുദ്ധമേഖലയാണ് ഇറാനെന്ന് വിലയിരുത്തലുകള്‍.

ഇറാന്റെ ഭൂമിശാസ്ത്രം ഒറ്റനോട്ടത്തില്‍ തന്നെ യുദ്ധതന്ത്രക്കാരെ ഭയപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ വലിപ്പം 1.6 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികമാണ്. ഇറാഖിനെക്കാള്‍ വലുതും അഫ്ഗാനിസ്ഥാനോട് താരതമ്യപ്പെടുത്താവുന്നതുമാണ് ഇറാന്‍. പടിഞ്ഞാറ് സഗ്രോസ് പര്‍വതനിരകള്‍ ഇറാഖ്-തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് തുടങ്ങി തെക്കുകിഴക്ക് വരെ നീണ്ടുകിടക്കുന്നു. വടക്ക് അല്‍ബോര്‍സ് പര്‍വതനിരകള്‍ കാസ്പിയന്‍ കടലിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്നു. ഈ പര്‍വതങ്ങള്‍ ഇറാനിനെ മൂന്ന് വശങ്ങളില്‍ നിന്ന് ചുറ്റിപ്പിടിക്കുന്ന ഒരു ഭിത്തിയാണ്. കേന്ദ്രഭാഗത്ത് ദഷ്ട്-ഇ-കവീറുംം ദഷ്ട്-ഇ-ലൂതും പോലുള്ള വിശാലമായ മരുഭൂമികള്‍. ഈ മരുഭൂമികള്‍ ഉപ്പുള്ള ചേറു നിറഞ്ഞതും ക്വിക്ക്‌സാന്‍ഡ് പോലെ അപകടകരവുമാണ്. സൈനിക വാഹനങ്ങള്‍ക്ക് പോലും ഇവിടെ യാത്ര അസാധ്യമാണ്.

ഇറാനിലെ ഭൂമിശാസ്ത്രം അമേരിക്കന്‍ സൈനികര്‍ക്ക് ഏറ്റവും വലിയ പ്രശ്‌നമാകുന്നത് ലോജിസ്റ്റിക്‌സ് ആണ്. ഇറാഖ് യുദ്ധത്തില്‍ പോലെ വേഗത്തില്‍ മുന്നേറാവുന്ന പാതകള്‍ ഇറാനില്‍ ഇല്ല. സഗ്രോസ് പര്‍വതങ്ങളിലൂടെ റോഡുകളും റെയില്‍വേയും ബോട്ടില്‍നെക്കുകളിലൂടെ മാത്രമേ പോകൂ. ഒരു വലിയ സൈന്യത്തിന്റെ സപ്ലൈ ലൈനുകള്‍ നീണ്ടുകിടക്കുമ്പോള്‍, ഇറാന്‍ പട്ടാളവും ഗറില്ലാ യൂണിറ്റുകളും ഈ പര്‍വതങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്ന് ആക്രമണം നടത്താം.

ഇറാന്റെ ജനസംഖ്യ 90 ദശലക്ഷത്തിലധികമാണ്. പ്രധാന നഗരങ്ങള്‍ തെഹ്റാന്‍, ഇസ്ഫഹാന്‍, ഷിരാസ് പര്‍വതതാഴ്വരകളിലോ പീഠഭൂമികളിലോ ആണ് സ്ഥിതിചെയ്യുന്നത്. ഈ നഗരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ നഗരയുദ്ധം അനിവാര്യമാകും. ഭൂമി വലുതായതിനാല്‍ സൈന്യത്തെ വ്യാപിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യാന്‍ ഇറാന്‍ സാധിക്കും.

ഇറാന്‍ യുദ്ധം അഫ്ഗാനിസ്ഥാനോ ഇറാഖോ പോലെ മാത്രമല്ല, അതിനേക്കാള്‍ മോശമാകുമെന്നാണ് വിദഗ്ധാഭിപ്രായം. അമേരിക്ക 2003-ല്‍ ഇറാഖ് ആക്രമിച്ചപ്പോള്‍ മരുഭൂമി തുറന്ന യുദ്ധഭൂമിയായിരുന്നു. പക്ഷേ ഇറാനില്‍ പര്‍വതങ്ങളും മരുഭൂമികളും ഒരുമിച്ച് വരുന്നു. സപ്ലൈ ലൈനുകള്‍ ദീര്‍ഘവും അപകടകരവുമാകും. ഗറില്ലാ ആക്രമണങ്ങള്‍, ലോക്കല്‍ ഫോഴ്‌സുകളുടെ പ്രതിരോധം ഇതെല്ലാം ചേര്‍ന്ന് അമേരിക്കന്‍ സൈന്യത്തെ ദീര്‍ഘകാല യുദ്ധത്തിലേക്ക് തള്ളിവിടും.