തുടര്‍ച്ചയായി 20 വര്‍ഷം അധികാരക്കസേരയില്‍, ഒരു തവണ മാറ്റിയപ്പോള്‍ സഹിച്ചില്ല, തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍, ഐഷാ പോറ്റി കൊട്ടാരക്കരയില്‍ മത്സരിച്ചാല്‍ സിപിഎം ജയം ഉറപ്പെന്ന് എല്‍ഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്ന് തവണ എംഎല്‍എ ആയിരുന്ന സിപിഎം നേതാവ് ഐഷ പോറ്റിയ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലം വാഗ്ദാനം ചെയ്താണ് അവരെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായി 20 വര്‍ഷം അധികാരക്കസേരയിലിരുന്നശേഷം പാര്‍ട്ടിയുടെ മറ്റു ചുമതലകള്‍ ഏറ്റെടുക്കാന്‍ മടിച്ച ഐഷ പോറ്റി വീണ്ടും എംഎല്‍എ ആകാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പാളയത്തിലെത്തിയത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്ന് തവണ എംഎല്‍എ ആയിരുന്ന സിപിഎം നേതാവ് ഐഷ പോറ്റിയ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലം വാഗ്ദാനം ചെയ്താണ് അവരെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായി 20 വര്‍ഷം അധികാരക്കസേരയിലിരുന്നശേഷം പാര്‍ട്ടിയുടെ മറ്റു ചുമതലകള്‍ ഏറ്റെടുക്കാന്‍ മടിച്ച ഐഷ പോറ്റി വീണ്ടും എംഎല്‍എ ആകാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പാളയത്തിലെത്തിയത്. എന്നാല്‍, പാര്‍ട്ടി വിട്ടുപോയ മുന്‍ നേതാക്കളുടെ അനുഭവം തന്നെയായിരിക്കും ഐഷ പോറ്റിയേയും കാത്തിരിക്കുന്നത് എന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ അവര്‍ 1991-ലാണ് സി.പി.എം. അംഗത്വം സ്വീകരിച്ചത്. 2000-ല്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2005 വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2006-ല്‍ കൊട്ടാരക്കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. 1977 ല്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.
2011-ലും 2016-ലും വീണ്ടും കൊട്ടാരക്കരയില്‍ നിന്ന് വിജയിച്ച ഐഷാ പോറ്റി, തുടര്‍ച്ചയായി മൂന്ന് തവണ എം.എല്‍.എ.യായി. ഏകദേശം 20 വര്‍ഷത്തോളം അധികാര സ്ഥാനങ്ങളില്‍ തുടര്‍ന്ന അവര്‍, സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗമായിരുന്നു. എന്നാല്‍, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. അവരെ മാറ്റിനിര്‍ത്തി കെ.എന്‍. ബാലഗോപാലിനെ സ്ഥാനാര്‍ഥിയാക്കി. ഇതോടെയാണ് പാര്‍ട്ടിയുമായി അകലുന്നത്. അച്ചടക്ക ലംഘനം പതിവായതോടെ 2024-ല്‍ കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്നും അവരെ ഒഴിവാക്കിയത് പാര്‍ട്ടിയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കി.
സിപിഎമ്മുമായി അകന്നതോടെ ബിജെപിയുമായി അടുക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. കോണ്‍ഗ്രസിലേക്കോ ബി.ജെ.പി.യിലേക്കോ മാറുമെന്ന് ശ്രുതികള്‍ പരന്നു. 2025 ജൂലൈയില്‍ ഉമ്മന്‍ ചാണ്ടി സ്മാരക സമ്മേളനത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസ് പ്രവേശന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍, അതിനു മുമ്പ് ബി.ജെ.പി.യുമായും ചര്‍ച്ചകള്‍ നടന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതേക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും, അത് യാഥാര്‍ഥ്യമായില്ല.
തിരുവനന്തപുരത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധ വേദിയില്‍ വെച്ച് അവര്‍ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ചേര്‍ന്നതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍, എല്‍.ഡി.എഫ്. ഇതിനെ വെല്ലുവിളിയായി കാണുന്നില്ല.
കൊട്ടാരക്കരയില്‍ നിലവില്‍ എം.എല്‍.എ.യായ കെ.എന്‍. ബാലഗോപാലിനെതിരെ ഐഷാ പോറ്റി മത്സരിക്കുമോ എന്നത് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു. എന്തുതന്നെയായാലും കൊട്ടാരക്കരയിലെ പോരാട്ടം ഇത്തവണ കടുക്കുമെന്ന് ഉറപ്പാണ്.