വൈശാഖമഹോത്സവം കഴിഞ്ഞ്  പ്രവേശനാനുമതി ഇല്ലാത്ത കൊട്ടിയൂർ അക്കരെ സന്നിധിയിൽ അനധികൃതമായി കയറി യുവാവ്; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു, പരാതി നൽകി ദേവസ്വം 

ആചാരങ്ങളിൽ വ്യത്യസ്ത നിലനിൽക്കുന്ന ഉത്തരകേരളത്തിലെ തന്നെ അപൂർവ്വം ക്ഷേത്രമാണ്  കൊട്ടിയൂർ ശിവ ക്ഷേത്രം. വൈശാഖ മഹോത്സവ സമയത്ത് മാത്രം ഭക്തർക്ക് പ്രവേശനമുള്ള സന്നിധിയായ അക്കരെ കൊട്ടിയൂരിൽ അനധികൃതമായി യുവാവ് പ്രവേശിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയാണ് മതിൽ ചാടിക്കടന്ന് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഇയാൾക്കെതിരെ കൊട്ടിയൂർ ദേവസ്വം പോലീസിൽ പരാതി നൽകി. 

 

കണ്ണൂർ: ആചാരങ്ങളിൽ വ്യത്യസ്ത നിലനിൽക്കുന്ന ഉത്തരകേരളത്തിലെ തന്നെ അപൂർവ്വം ക്ഷേത്രമാണ്  കൊട്ടിയൂർ ശിവ ക്ഷേത്രം. വൈശാഖ മഹോത്സവ സമയത്ത് മാത്രം ഭക്തർക്ക് പ്രവേശനമുള്ള സന്നിധിയായ അക്കരെ കൊട്ടിയൂരിൽ അനധികൃതമായി യുവാവ് പ്രവേശിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയാണ് മതിൽ ചാടിക്കടന്ന് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഇയാൾക്കെതിരെ കൊട്ടിയൂർ ദേവസ്വം പോലീസിൽ പരാതി നൽകി. 

 ഇക്കരെ കൊട്ടിയൂരിൽ ഭക്തർക്ക് എന്നും പ്രവേശനമുണ്ടെങ്കിലും അക്കരെ കൊട്ടിയൂരിൽ  വൈശാഖോത്സവ സമയങ്ങളിൽ മാത്രമാണ് പ്രവേശനം അനുവദിക്കാറുള്ളൂ. ഉത്സവം കഴിഞ്ഞാൽ ഇവിടേക്കുള്ള വഴി ഇരുമ്പ് ഗേറ്റ് ഉപയോഗിച്ച് അടയ്ക്കും. ഇത് മറികടന്ന് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ അനധികൃതമായി അതിക്രമിച്ചു കയറി ചിത്രങ്ങളെടുത്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശി മുരളി പ്ലാവിളയ്ക്ക് എതിരെയാണ് കൊട്ടിയൂർ ദേവസ്വം കേളകം പൊലീസിൽ പരാതി നൽകിയത്.

ക്ഷേത്ര പരിസരത്ത് എത്തിയ മുരളി ഫോണിൽ ചിത്രങ്ങൾ എടുക്കുകയും അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്. അതിക്രമിച്ച് കയറി ആചാര ലംഘനം നടത്തി എന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ കർശന നടപടി സ്വീകരിക്കണമെന്നാണ് കൊട്ടിയൂർ ദേവസ്വത്തിന്റെ ആവശ്യം.