കരുതലും സ്‌നേഹവുമില്ലെന്ന് ഡോക്ടറായ ഭാര്യ, ഒടുവില്‍ വിവാഹമോചനം, കുട്ടിക്കുവേണ്ടി പോരടിക്കാതെ സുഹൃത്തുക്കളായി പിരിഞ്ഞെന്ന് അഡ്വ. വിമല ബിനു

വിവാഹമോചനം അനുദിനം പെരുകിക്കൊണ്ടരിക്കുന്ന കാലമാണിത്. ഒത്തുപോകാന്‍ കഴിയാത്തവര്‍ പരസ്പര ധാരണയോടെയും അല്ലാതേയും വിവാഹമോചനത്തിന്റെ വഴികള്‍ തേടുന്നു.
 

കൊച്ചി: വിവാഹമോചനം അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒത്തുപോകാന്‍ കഴിയാത്തവര്‍ പരസ്പര ധാരണയോടെയും അല്ലാതേയും വിവാഹമോചനത്തിന്റെ വഴികള്‍ തേടുന്നു. ഇക്കാര്യത്തില്‍ പ്രണയ വിവാഹമെന്നോ അറേഞ്ച്ഡ് വിവാഹമെന്നോ വ്യത്യാസമില്ല. എന്നാല്‍, വിവാഹമോചനം പെരുകുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്നത് കുട്ടികളാണ്. മാതാപിതാക്കളുടെ സ്‌നേഹവും കരുതലും ഒരുപോലെ ലഭിക്കാനുള്ള അവകാശം കുട്ടിക്ക് നഷ്ടമാകുന്നു. കോടതി തീരുമാനത്തിന് അനുസരിച്ച് മാതാപിതാക്കള്‍ക്കൊപ്പം മാറിമാറി കഴിയേണ്ടിവരുന്ന കുട്ടികളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാകാത്തതാണ്.

വിവാഹമോചിതരാകുമ്പോഴും കൈകൊടുത്ത് സുഹൃത്തുക്കളെപ്പോലെ പിരിയണമെന്നും കുട്ടികളെ വേദനിപ്പിക്കുന്ന രീതിയില്‍ പോരടിക്കരുതെന്നുമാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ. വിമല ബിനുവിന് പറയാനുള്ളത്. വാശികളില്ലാതെ, വഴക്കുകളില്ലാതെ അവരുടെ ഭാവിയെ കരുതി, അവരുടെ മാനസികാരോഗ്യത്തെ കരുതി പരസ്പരം പെരുമാറാന്‍ ശീലിക്കാമെന്നും നമ്മുടെ അവകാശങ്ങളോ, താല്പര്യങ്ങളോ നേടുന്നതിന് കുഞ്ഞുങ്ങള്‍ ഇരകളായി മാറാതിരിക്കണമെന്നും വിമല ബിനു തന്റെ കുറിപ്പില്‍ പറയുന്നു.

അഡ്വ. വിമല ബിനുവിന്റെ അനുഭവക്കുറിപ്പ്,

Dr. Issac വളരെ പ്രശസ്തനായ ഒരു ഡോക്ടറുടെ മകനും medical degree കള്‍ക്ക് ഒരു കുറവുമില്ലാത്ത ആളുമാണ്...

Dr silvy യെ വിവാഹം ചെയ്തത് Arranged marriage ആയാണ്,

രണ്ടും professional കുടുംബങ്ങള്‍....

ജോലിയും പഠനവും വിവാഹ ജീവിതവും രണ്ടു പേരും ഒരുമിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു....

പക്ഷെ ഇടവഴികളിലെവിടെയോ താന്‍ വേണ്ടത്ര സ്‌നേഹിക്കപ്പെടുന്നില്ലെന്നും പരിഗണിക്കപ്പെടുന്നില്ലെന്നും, തന്നോട് വൈകാരികമായ ഒരു വ്യക്തിബന്ധം Dr. Issac ന് ഇല്ലെന്നും Dr. Silvy ക്കു തോന്നിത്തുടങ്ങി...

വഴികളിലെല്ലാം ഒറ്റപ്പെട്ടവളായി മാറിയത് പോലെ.... നീ എവിടെ എന്നോ, നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടോഎന്നോ ചോദിക്കാന്‍ Dr. Issac ഇല്ലാത്തതു പോലെ....

ഒരു ഇണയില്‍ നിന്നും കിട്ടേണ്ട കരുതലോ, സ്‌നേഹമോ, വാത്സല്യമോ ലഭിക്കാതെ വഴികളില്‍ എല്ലാം ഒറ്റപ്പെട്ടു എന്ന് തോന്നി തുടങ്ങിയ Dr. Silvy പതുക്കെ Dr. Issac ഇല്‍ നിന്നുമകന്നു തുടങ്ങി...

വിവാഹമോചനത്തിന് തക്കതായ കാരണമായി പറയാനുണ്ടായിരുന്നത് ഒന്ന് മാത്രം, എന്നെയോ കുഞ്ഞിനെയോ പരിഗണിച്ചില്ല,.....

ഞാന്‍ എവിടെ, എങ്ങനെ, എന്ത് ചെയ്തു എന്നത് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നില്ല, വാക്കുകളും സംസാരങ്ങളും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.... പതിയെ പതിയെ വിവാഹമോചനത്തിന് ഇരുവരും യോജിച്ചു തീരുമാനത്തിലെത്തി.....

പിരിയുമ്പോള്‍ Dr. Issac ഒന്ന് മാത്രം ആവശ്യപ്പെട്ടു, കുഞ്ഞിന്റെ custody and Visitorial Rights....

പക്ഷെ അത് Dr. Silvy യെ ചൊടിപ്പിച്ചു,

ഇത്രയും കാലം കുഞ്ഞിനെ കുറിച്ച് അന്വേഷിക്കാതിരുന്ന, കുഞ്ഞിന്റെ ആവശ്യങ്ങളിലൊന്നും കൂടെ ഉണ്ടാവാതിരുന്ന അയാള്‍ ഇപ്പോള്‍ കുഞ്ഞിന്നായി ഇങ്ങനെ ബലം പിടിക്കുന്നത് എന്തിനു?????

ഇയാള്‍ കുഞ്ഞിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചിട്ടുണ്ടോ???

ഇനിയും എന്നെ അയാളുടെ കണ്മുന്നില്‍ ഇട്ടു ബുദ്ധിമുട്ടി ക്കുന്നതിനാണ് ഈ custody എന്നു കരഞ്ഞുകൊണ്ടാണ് dr. Silvy പ്രതികരിച്ചത്.....

Dr. Isaac ന്റെയും Dr. Silvy യുടെയും വശങ്ങള്‍ എന്തു മാവട്ടെ, കുഞ്ഞിന്റെ അവകാശമാണ് രണ്ടു മാതാപിതാക്കളുടെയും സാമീപ്യം....

പലപ്പോളും ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനമെടുക്കുബോള്‍ കുഞ്ഞുങ്ങള്‍ അവര്‍ക്കിടയിലെ കളിപ്പാവകളായി മാറുകയും, വലിയ പിടിച്ചു പറികള്‍ക്കും വഴക്കുകള്‍ക്കും, വാശിക്കും അവര്‍ ഇരകളായി തീരുകയും ചെയ്യുന്നു....

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ എന്തുമാവട്ടെ കുഞ്ഞുങ്ങളെ പരസ്പരം പിടിച്ചു പറിക്കാനും, മത്സരിക്കാനുമുള്ളതല്ലെന്നും പരസ്പര സഹകരണവും, മാനസികമായി ആരോഗ്യകരമായ ചുറ്റുപാടുകളും കുഞ്ഞിന് നല്‍കേണ്ടത് കുഞ്ഞിന്റെ ആത്മീയവും, ശാരീരികവും, ഭൗതികവുമായ വളര്‍ച്ചക്ക് അത്യന്താപേക്ഷിതവുമാണെന്നും
ദമ്പതികള്‍ ഏതു വിവാഹമോചനാവസ്ഥയിലും മനസ്സിലാക്കിയെ തീരൂ....

കുഞ്ഞുങ്ങളെ കരുതി വിവാഹമോചനവസ്ഥയിലും പരസ്പരം നല്ല സുഹൃത്തുക്കളാവാം....

വാശികളില്ലാതെ, വഴക്കുകളില്ലാതെ അവരുടെ ഭാവിയെ കരുതി, അവരുടെ മാനസികാരോഗ്യത്തെ കരുതി പരസ്പരം പെരുമാറാന്‍ ശീലിക്കാം....

വിവാഹമോചനം നമുക്ക് മാത്രമുള്ളതാണ്, നമ്മുടെ അവകാശങ്ങളോ, താല്പര്യങ്ങളോ നേടുന്നതിനാണ്... കുഞ്ഞുങ്ങള്‍ അതിന് ഇരകളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കാം.....

Dr. Silvy യും Dr. Isaac ഉം പിരിഞ്ഞത് കൈ കൊടുത്താണ്.... ഇനി നല്ല friends ആയിരിക്കാം എന്ന് ഇരുവരും അവസാനം തീരുമാനിച്ചു എന്നോട് പറഞ്ഞപ്പോള്‍...

ഞാന്‍ ഒരു അഭിഭാഷക മാത്രമല്ല  ഒരമ്മ കൂടിയാണെന്നു ഞാന്‍ അവരെ ഓര്‍മിപ്പിച്ചു..

 Adv Vimala Binu @ Bimala Baby,

3rd floor, Edassery building, Banerji Road, Ernakulam 
 Ph no 9744534140