അഡ്വ. കെപി ദണ്ഡപാണിയുടെ സംഭാവന വിസ്മരിക്കാനാകാത്തത്, സുപ്രീംകോടതിയിലെ അഭിമാന നിമിഷം പങ്കുവെച്ച് അഡ്വ. വിമല ബിനു

സുപ്രീംകോടതി അന്തരിച്ച നാല് അഭിഭാഷകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ മലയാളിയായ പ്രമുഖ അഭിഭാഷകന്‍ അഡ്വ. കെപി ദണ്ഡപാണിയെക്കുറിച്ച് എടുത്തുപറഞ്ഞത് അഭിമാന നിമിഷമാണെന്ന് അഡ്വ. വിമല ബിനു.
 

കൊച്ചി: സുപ്രീംകോടതി അന്തരിച്ച നാല് അഭിഭാഷകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ മലയാളിയായ പ്രമുഖ അഭിഭാഷകന്‍ അഡ്വ. കെപി ദണ്ഡപാണിയെക്കുറിച്ച് എടുത്തുപറഞ്ഞത് അഭിമാന നിമിഷമാണെന്ന് അഡ്വ. വിമല ബിനു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ദണ്ഡപാണിയുടെ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ചുമെല്ലാം സംസാരിച്ചെന്ന് വിമല ബിനു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

2011 മുതല്‍ 2016 വരെ കേരളത്തിന്റെ അഡ്വക്കറ്റ് ജനറലായിരുന്നു കെപി ദണ്ഡപാണി. സിവില്‍, ഭരണഘടന, കമ്പനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അദ്ദേഹം ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. 1996 ഏപ്രില്‍ 11നു ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്കു സ്ഥലംമാറ്റം വന്ന പശ്ചാത്തലത്തില്‍ ജഡ്ജി പദവി ഉപേക്ഷിച്ചു.

1968ല്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1972ല്‍ ദണ്ഡപാണി അസോഷ്യേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനത്തിനു തുടക്കമിട്ടു. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവും ദക്ഷിണ റയില്‍വേയുടെ മുന്‍ സീനിയര്‍ പാനല്‍ കൗണ്‍സല്‍ അംഗവുമായി. അഭിഭാഷകരുടെ ലോഗോ രൂപകല്‍പന ചെയ്തത് അദ്ദേഹമാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികള്‍ ഒരേ സമയം ഹൈക്കോടതി സീനിയര്‍ അഭിഭാഷകരാകുന്നത് ആദ്യമായിരുന്നു.

അഡ്വ. വിമല ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,


അവരുടെ പ്രണയത്തെ കുറിച്ച് പറയാന്‍ ചീഫ് ജസ്റ്റിസ് മറന്നില്ല..,...ഇന്ന് സുപ്രീം കോടതിയില്‍ full court reference ഉണ്ടായിരുന്നത് 4 senior അഭിഭാഷകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായിരുന്നു.... ഓരോ മലയാളിയെയും സംബന്ധിച്ച് അഭിമാന നിമിഷങ്ങളായിരുന്നു....

മലയാളി അഭിഭാഷകനായ സീനിയര്‍ Adv K. P. Dandapani സാറിന്റെ അത്മാവിന് ആദരാഞ്ജലികള്‍ സുപ്രീം കോടതി ഫുള്‍ കോര്‍ട്ട് റഫറന്‍സ് കൂടി നല്കപ്പെട്ടപ്പോള്‍ അത് ആദ്യമായാണ് ഒരു കേരളഹൈക്കോടതി അഭിഭാഷകന് നല്കപ്പെട്ടത് എന്നത് വേറിട്ട ഒരനുഭവമായിരുന്നു....ഞാനുമുണ്ടായിരുന്നു ആ അഭിമാനനിമിഷങ്ങള്‍ക്ക് സാക്ഷിയായി.....

അഭിഭാഷകസമൂഹത്തിനു  ദണ്ഡപാണി സര്‍ നല്‍കിയ സംഭാവനകള്‍ എണ്ണിയെണ്ണി വിവരിക്കപ്പെട്ടപ്പോള്‍ അഭിഭാഷകവൃത്തിയെ അദ്ദേഹം എത്രയധികമായി സ്‌നേഹത്തോടെ ആശ്ലേഷിച്ചിരുന്നു വെന്നും നിയമത്തെ അദ്ദേഹം എത്രമാത്രം നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരുന്നുവെന്നും ഓര്‍ത്തു അഭിമാനം തോന്നി....
ഇന്ത്യയിലാധ്യമായി legal reporting തുടങ്ങിയതും കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതും അദ്ദേഹമായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം.....
അഭിഭാഷകലോഗോ ഡിസൈന്‍ ചെയ്തത് ഈ കൊച്ചു കേരളത്തിലെ
Adv. K P Dandapani ആയിരുന്നുവെന്നു എത്ര പേര്‍ക്കറിയാം??????
Dandapani associates നെ കുറിച്ചും സുമതി ദണ്ടപാണിയെക്കുറിച്ചും  അവരുടെ പ്രണയത്തേക്കുറിച്ചും Danadapani associate's എന്ന couple law associates നെക്കുറിച്ചും  ചീഫ് ജസ്റ്റിസ്  D. Y. ചന്ദ്രജൂഡ് തന്റെ പ്രഭാഷണത്തില്‍ പറഞ്ഞപ്പോള്‍.....അത് ഏതു കേരള അഭിഭാഷകനും മനസ്സ് കുളിര്‍ക്കുന്ന അനുഭവമാണ്.....
No doubt His legacy will go to inspire many...
സുമതി മാമിനൊപ്പം സുപ്രീം കോടതിയില്‍ നിന്ന്.....