സിദ്ദിഖ് ഒളിച്ചിരിക്കുന്നത് പ്രമുഖ നടന്റെ വീട്ടില്‍? സംഘടനയ്ക്ക് എല്ലാമറിയാം, ജഗദീഷിനെ പുറത്താക്കാന്‍ ശ്രമം
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതുടര്‍ന്ന് കലങ്ങിമറഞ്ഞ മലയാള സിനിമാ മേഖലയില്‍ പുതിയ ചര്‍ച്ചയായി നടന്‍ സിദ്ദിഖിനെതിരായ കേസ്. സിനിമാ ചര്‍ച്ചയ്ക്കായെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിന്റെ വക്കിലുള്ള സിദ്ദിഖ് ഒളിവില്‍ പോയത് സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും നാണക്കേടായി.
ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഫോണും സ്വിച്ചോഫ് ചെയ്ത് ഒളിവില്‍ പോയത്.
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതുടര്‍ന്ന് കലങ്ങിമറഞ്ഞ മലയാള സിനിമാ മേഖലയില്‍ പുതിയ ചര്‍ച്ചയായി നടന്‍ സിദ്ദിഖിനെതിരായ കേസ്. സിനിമാ ചര്‍ച്ചയ്ക്കായെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിന്റെ വക്കിലുള്ള സിദ്ദിഖ് ഒളിവില്‍ പോയത് സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും നാണക്കേടായി. അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് സിദ്ദിഖ്.
ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഫോണും സ്വിച്ചോഫ് ചെയ്ത് ഒളിവില്‍ പോയത്. വിധിവരുമ്പോള്‍ നടന്‍ ഹോട്ടലിലായിരുന്നു എന്നാണ് വിവരം. പോലീസ് അറസ്റ്റിന് ഒരുങ്ങിയതോടെ ഒളിവില്‍ പോവുകയായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു സിദ്ദിഖ് ഹോട്ടലില്‍ നിന്നും പുറത്തേക്ക് പോയത്.
സിദ്ദിഖിനുവേണ്ടി പോലീസ് തിരച്ചില്‍ തുടരവെ കൊച്ചിയില്‍ തന്നെയുള്ള അടുത്തസുഹൃത്തായ നടന്റെ വീട്ടിലാണ് താരം ഉള്ളതെന്നാണ് സൂചന. പോലീസ് പരിശോധന നടത്തില്ലെന്ന് ഉറപ്പായിടത്ത് സിദ്ദിഖ് ഒളിവില്‍ കഴിയുകയാണ്. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ നടന്‍ ഇതില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഒളിവില്‍ കഴിഞ്ഞേക്കും.
സിദ്ദിഖിനെ പോലീസ് തിരയവെ അമ്മയില്‍ ഇതേക്കുറിച്ച് കോലാഹലം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ആരോപണ വിധേയരെ സംഘടന സംരക്ഷിക്കുന്നെന്നും ഹേമ കമ്മറ്റിയില്‍ കൃത്യമായി നിലപാട് സ്വീകരിച്ചില്ലെന്നും അഡ്‌ഹോക് കമ്മറ്റിയില്‍ ആരോപണമുയര്‍ന്നു. നടന്‍ ജഗദീഷ് ഇതേചൊല്ലി താത്കാലിക എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തതായും സൂചനയുണ്ട്.
അമ്മയുടെ പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കാനുള്ള ജനറല്‍ബോഡി മീറ്റിങ് വിളിക്കാനിരിക്കെ ജഗദീഷ് സംഘടനയുമായി അകന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. അടുത്ത അമ്മ പ്രസിഡന്റായി ജഗദീഷിനെ തെരഞ്ഞെടുത്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടന്‍ കലഹിച്ചതെന്നത് ശ്രദ്ധേയമാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുകയും ഇതുസംബന്ധിച്ച മുന്‍ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ നിലപാടിനെ പൂര്‍ണമായും തള്ളുകയും ചെയ്ത വ്യക്തിയാണ് ജഗദീഷ്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിദ്ദിഖിനെ സംഘടന ചേര്‍ത്തുനിര്‍ത്തുമ്പോള്‍ നടിമാര്‍ക്കൊപ്പം നിലപാടെടുത്ത ജഗദീഷ് പുറത്തേക്കു പോവുകയാണ്.