വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടനും അധ്യാപകനുമായ അബ്ദുല്‍ നാസറെ സസ്‌പെന്‍ഡ് ചെയ്തു, ജമാഅത്തെ ഇസ്ലാമി വേദിയിലെ സ്ഥിരസാന്നിധ്യം

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ നടനും അധ്യാപകനുമായ അബ്ദുല്‍ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ പി രമേശ്കുമാറാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

 

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വണ്ടൂര്‍ കാളികാവ് റോഡില്‍ അധ്യാപകന് സ്വകാര്യ ഓഫീസ് മുറിയുണ്ട്.

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ നടനും അധ്യാപകനുമായ അബ്ദുല്‍ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ പി രമേശ്കുമാറാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

ഈ മാസം 21 നാണ് നാസര്‍ കറുത്തേനിയെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാസര്‍ തന്റെ സ്വകാര്യ മുറിയില്‍വെച്ച് ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും വണ്ടൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. നിലവില്‍ ഇയാള്‍ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആടുജീവിതം, കെഎല്‍ 10 പത്ത്, സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി എന്നിവയടക്കം ഒട്ടേറെ സിനിമകളിലും സീരിയലുകളിലും നാസര്‍ അഭിനയിച്ചിട്ടുണ്ട്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വണ്ടൂര്‍ കാളികാവ് റോഡില്‍ അധ്യാപകന് സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വെച്ചാണ് പീഡനം നടന്നത്. സ്‌കൂളില്‍ വെച്ച് കുട്ടിക്ക് പിന്നീട് കൗണ്‍സിലിങ്ങ് നല്‍കി. ജമാഅത്തെ ഇസ്ലാമിയുടെ വേദികളിലെ സ്ഥിരസാന്നിധ്യമാണ് അബ്ദുല്‍ നാസര്‍. പീഡനക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങള്‍ പുറത്തുവിടാതിരുന്നത് വിവാദമായിരുന്നു.