തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അഭിഷേക് ടീമില്‍, ലോകകപ്പ് ഹീറോ സഞ്ജു വെറും മൂന്ന് കളിയില്‍ മങ്ങിയതോടെ പുറത്ത്, ക്രിക്കറ്റില്‍ വീണ്ടും ഉത്തരേന്ത്യന്‍ ലോബിയുടെ കളി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ നയം വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത നിലവാരങ്ങളാണോ ടീമിലെത്താന്‍ എന്നാണ് ആരാധകരുടെ ചോദ്യം.
വേള്‍ഡ് കപ്പിന് ശേഷം ഒരു ഹാഫ് സെഞ്ച്വറി മാത്രം. യുകെ സീരീസില്‍ ഒരു ഫിഫ്റ്റി ഒഴികെ ഗണ്യമായ സ്‌കോറുകളില്ല. വേള്‍ഡ് കപ്പ് ഉള്‍പ്പെടെ അവസാന 18 മാച്ചുകളില്‍ മൂന്ന് ഹാഫ് സെഞ്ച്വറികള്‍ മാത്രം.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ നയം വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത നിലവാരങ്ങളാണോ ടീമിലെത്താന്‍ എന്നാണ് ആരാധകരുടെ ചോദ്യം. ടി20 വേള്‍ഡ് കപ്പ് 2026-ല്‍ ഇന്ത്യയെ ജയിപ്പിച്ച ഹീറോയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ആയ സഞ്ജു സാംസണ്‍ വെറും മൂന്ന് മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ടീമില്‍ നിന്ന് പുറത്തായപ്പോള്‍, തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അഭിഷേക് ശര്‍മ ടീമില്‍ തുടരുന്നത് ഫാന്‍സിനെയും മുന്‍ കളിക്കാരെയും പ്രകോപിപ്പിച്ചിരിക്കുന്നു.
വേള്‍ഡ് കപ്പിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും ആക്രമണാത്മക ഓപ്പണറായിരുന്ന അഭിഷേക് ശര്‍മ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. വേള്‍ഡ് കപ്പിന് ശേഷം ഒരു ഹാഫ് സെഞ്ച്വറി മാത്രം. യുകെ സീരീസില്‍ ഒരു ഫിഫ്റ്റി ഒഴികെ ഗണ്യമായ സ്‌കോറുകളില്ല. വേള്‍ഡ് കപ്പ് ഉള്‍പ്പെടെ അവസാന 18 മാച്ചുകളില്‍ മൂന്ന് ഹാഫ് സെഞ്ച്വറികള്‍ മാത്രം.
അടുത്തിടെ സിംബാബ്വെക്കെതിരായ ടി20 സീരീസില്‍ മോശം പ്രകടനമാണ് കാഴിചവെച്ചത്. അവസാന ആറ് ഇന്നിംഗ്‌സുകളില്‍ 20 റണ്‍സ് പോലും മറികടക്കാന്‍ കഴിയാതെ, നാല് തുടര്‍ച്ചയായ സിംഗിള്‍-ഡിജിറ്റ് സ്‌കോറുകള്‍. ഒടുവിലത്തെ 10 ഇന്നിംഗ്‌സുകളില്‍ വെറും 191 റണ്‍സ്, ഒരു ഹാഫ് സെഞ്ച്വറി മാത്രം. അതിനിടയിലും ടീമില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്.
സഞ്ജു സാംസണ്‍ 2026 ടി20 വേള്‍ഡ് കപ്പില്‍ ഇന്ത്യയുടെ ഹീറോ ആയിരുന്നു. അഞ്ച് ഇന്നിംഗ്‌സുകളില്‍ 321 റണ്‍സ്, ശരാശരി 80.25, സ്ട്രൈക്ക് റേറ്റ് ഏകദേശം 199. നോക്കൗട്ട് ഘട്ടങ്ങളില്‍ മൂന്ന് ഫിഫ്റ്റികള്‍ (സൂപ്പര്‍ 8-ല്‍ 97, സെമി-ഫൈനലില്‍ 89, ഫൈനലില്‍ 89). പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും നേടി. വേള്‍ഡ് കപ്പിന് മുമ്പ് അഞ്ച് മാച്ചുകളില്‍ മോശം ഫോമില്‍ ആയതിനാല്‍ ടീമില്‍ നിന്ന് പുറത്തായിരുന്ന സഞ്ജു, തിരിച്ചുവന്ന് ചരിത്രം സൃഷ്ടിച്ചു.
വേള്‍ഡ് കപ്പിന് ശേഷം അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് സീരീസുകളില്‍ നാല് ഇന്നിംഗ്‌സുകളില്‍ 33 റണ്‍സ് മാത്രം. അതിന് ശേഷം സിംബാബ്വെ സീരീസ് സ്‌ക്വാഡില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. പ്രഭ്‌സിമ്രാനും വൈഭവിനും അവസരം നല്‍കാനാണ് എന്ന് റിപ്പോര്‍ട്ടുകള്‍. സെലക്ടര്‍മാര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയില്ല. വേള്‍ഡ് കപ്പ് ഹീറോയെ ഇത്ര വേഗം ഒഴിവാക്കിയത് പലരെയും ആശ്ചര്യപ്പെടുത്തി. അജിങ്ക്യ റഹാനെ പോലുള്ളവര്‍ പോലും ആശ്ചര്യകരമാണെന്നാണ് വിശേഷിപ്പിച്ചത്.
മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ഹനുമ വിഹാരി തന്റെ യൂട്യൂബ് ചാനലില്‍ നേരിട്ട് ഇക്കാര്യം. ചോദിച്ചു. വേള്‍ഡ് കപ്പിന് മുമ്പ് സഞ്ജു അഞ്ച് മാച്ചുകളില്‍ പരാജയപ്പെട്ട് സ്പോട്ട് നഷ്ടപ്പെട്ടു. പിന്നീട് തിരിച്ചുവന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി. അതേ ടൂര്‍ണമെന്റില്‍ അഭിഷേക് എത്ര റണ്‍സ് നേടി? അഞ്ച് മാച്ചുകളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 16. യുകെ സീരീസില്‍ ഒരു ഫിഫ്റ്റി ഒഴികെ ഒന്നുമില്ല. അവസാന എട്ട് മാച്ചുകളില്‍ ഒരു ഫിഫ്റ്റി. വേള്‍ഡ് കപ്പ് ഉള്‍പ്പെടെ 18 മാച്ചുകളില്‍ മൂന്ന് ഹാഫ് സെഞ്ച്വറികള്‍.
സഞ്ജു വേള്‍ഡ് കപ്പില്‍ മൂന്ന് മാച്ചുകള്‍ കളിച്ചു, മൂന്നിലും ഫിഫ്റ്റി. അഭിഷേകിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 16. ഇതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്തുകൊണ്ട്? സഞ്ജുവിനെക്കുറിച്ച് പറയുമ്പോള്‍ ഇന്‍കോണ്‍സിസ്റ്റന്റ് എന്ന് പറയും. ശരി, പക്ഷേ താരത്തിന് ഹൈ പ്രഷര്‍ മാച്ചുകള്‍ വിജയിപ്പിക്കാന്‍ കഴിയും. അഭിഷേക് ഹൈപ്പ് ഉള്ള കളിക്കാരനാണ്, പക്ഷേ സഞ്ജുവും തുല്യനാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ എന്തുകൊണ്ടെന്നും വിഹാരി ചോദിച്ചു.