അഞ്ച് കൊല്ലത്തിനിടെ കോഹ്ലി നേടിയത് 2 സെഞ്ച്വറികള്‍ മാത്രം, നാണംകെടുന്നതിന് മുന്‍പ് മതിയാക്കണമെന്ന് ആരാധകര്‍
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടത്തിന് ശേഷം സൂപ്പര്‍താരം വിരാട് കോഹ്ലിക്ക് ആരാധകരുടെ വിമര്‍ശന ശരങ്ങള്‍ ഏറുകയാണ്. രണ്ട് മത്സരങ്ങളിലും ടീമിന് താങ്ങാകുന്ന സ്‌കോര്‍ നേടാന്‍ താരത്തിന് സാധിച്ചില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കോഹ്ലിയുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്. 2020 ല്‍ 19 ആണ് ശരാശരി. 2021-ല്‍ 19 ഇന്നിംഗ്സുകള്‍ കളിച്ചെങ്കിലും സെഞ്ച്വറി ഒന്നുമില്ല.
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടത്തിന് ശേഷം സൂപ്പര്‍താരം വിരാട് കോഹ്ലിക്ക് ആരാധകരുടെ വിമര്‍ശന ശരങ്ങള്‍ ഏറുകയാണ്. രണ്ട് മത്സരങ്ങളിലും ടീമിന് താങ്ങാകുന്ന സ്‌കോര്‍ നേടാന്‍ താരത്തിന് സാധിച്ചില്ല. യുവകളിക്കാര്‍ തിളങ്ങുമ്പോഴും കോഹ്ലി മോശം ഷോട്ടിലൂടെ പുറത്താകുന്നത് ഫോമില്ലാത്തതിന്റെ സൂചനയാണ് കളിവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിരാട് കോഹ്‌ലിയുടെ മോശം ഫോമിനെതിരെ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും രംഗത്തെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ കോഹ്ലിക്ക് 2 സെഞ്ച്വറികള്‍ മാത്രമാണ് നേടാനായതെന്ന് ചോപ്ര പറഞ്ഞു. അതില്‍ ഒന്ന് ഓസ്ട്രേലിയയ്ക്കെതിരെ അഹമ്മദാബാദിലെ ഫ്‌ലാറ്റ് ബാറ്റിംഗ് പിച്ചില്‍ വന്നതാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് കോഹ്ലിയുടെ ഫോം ഒരു പ്രധാന ആശങ്കയാണ്, ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യത്തെ ഹോം ടെസ്റ്റ് പരമ്പര തോല്‍വിയോടെ കോഹ്ലിയുടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കോഹ്ലിയുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്. 2020 ല്‍ 19 ആണ് ശരാശരി. 2021-ല്‍ 19 ഇന്നിംഗ്സുകള്‍ കളിച്ചെങ്കിലും സെഞ്ച്വറി ഒന്നുമില്ല. 28 ആണ് ശരാശരി. 2022-ല്‍, 11 ഇന്നിംഗ്സുകള്‍ കളിച്ചു. ശരാശരി 26 മാത്രം, സെഞ്ച്വറി ഒന്നുമില്ല. 2023-ല്‍ രണ്ട് സെഞ്ച്വറി നേടി, ശരാശരി 55-ലേക്ക് കുതിച്ചു. ബാറ്റിങ് പിച്ചില്‍ കളിച്ചതിന്റെ ആനുകൂല്യം കോഹ്ലിക്ക് കിട്ടിയെന്നും ചോപ്ര വിലയിരുത്തി.
കോഹ്ലിയെ പുറത്താക്കുന്നതിന് മുന്‍പ് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതാകും നല്ലതെന്നാണ് ആരാധകരുടെ പ്രതികരണം. ടി20 ക്രിക്കറ്റില്‍ നിന്നും അടുത്തിടെ വിരമിച്ച കോഹ്ലി ടെസ്റ്റും മതിയാക്കിയാല്‍ ഏകദിനത്തില്‍ മാത്രമാകും ഇന്ത്യക്കായി കളിക്കുക.