ആശമാര്‍ നിലമ്പൂരിലേക്ക്; സര്‍ക്കാരിനെതിരെ മുദ്രാവാക്യമുയര്‍ത്തി പ്രചാരണം നടത്തും
ആശമാര്‍ നിലമ്പൂരിലേക്ക്; സര്‍ക്കാരിനെതിരെ മുദ്രാവാക്യമുയര്‍ത്തി പ്രചാരണം നടത്തും
മുന്നണികളുടെ പ്രധാന നേതാക്കള്‍ എല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയാണ്.
Jun 12, 2025, 08:32 IST
ചന്തക്കുന്നില്‍ നിന്ന് നിലമ്പൂര്‍ ടൗണിലേക്ക് പ്രകടനം നടത്തും.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെതിരെ പ്രചാരണവുമായി സമരം നടത്തുന്ന ആശാവര്‍ക്കേഴ്‌സ് ഇന്ന് മണ്ഡലത്തിലെത്തും. ചന്തക്കുന്നില്‍ നിന്ന് നിലമ്പൂര്‍ ടൗണിലേക്ക് പ്രകടനം നടത്തും. മുന്നണികളുടെ പ്രധാന നേതാക്കള്‍ എല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയാണ്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആര്യാടന്‍ ഷൗക്കത്തിനായി വോട്ട് ചോദിച്ച് ഇന്നെത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ മണ്ഡലത്തിലുണ്ട്.
യുഡിഎഫിനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ, എല്‍ഡിഎഫിനുള്ള പിഡിപി പിന്തുണ എന്നിവ പരസ്പരം കടുത്ത പ്രചാരണായുധമാക്കുകയാണ് മുന്നണികള്‍.