യൂട്യൂബര്‍ തംബുരുവിന്റെ മരണം, അസ്വഭാവിക മരണത്തിന് കേസെടുത്തു
യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന തംബുരുവിനെ (36) വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വൈക്കം സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് തംബുരുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വൈക്കം : യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന തംബുരുവിനെ (36) വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ സ്വദേശിനിയായ തംബുരുവിനെ വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് തിങ്കളാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നിലവില്‍ ആരെയും പ്രതിചേർത്തിട്ടില്ല.
തംബുരുവിനൊപ്പമുള്ള ദൃശ്യങ്ങളുടെ പേരുപറഞ്ഞ് പാലക്കാട് സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി തംബുരുവിന്റെ ഫോണില്‍നിന്ന് ലഭിച്ച കുറിപ്പില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഭർത്താവുമായി വേർപിരിഞ്ഞ് പുളിഞ്ചുവട്ടിലെ വാടകവീട്ടില്‍ പതിമൂന്നുകാരിയായ മകളോടൊപ്പമായിരുന്നു തംബുരു താമസിച്ചിരുന്നത്. വൈക്കം സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് തംബുരുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നാടൻ മത്സ്യബന്ധന രീതികളെ അടിസ്ഥാനമാക്കി തംബുരു നടത്തിയിരുന്ന 'തംബുരു ക്വീൻഫിഷർ' യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.