കസ്റ്റഡിയിൽ എടുത്ത യൂട്യൂബർ രാജൻ ജോസഫിനെ മർദ്ദിക്കാൻ ശ്രമം,തടയാൻ ശ്രമിച്ച പൊലീസുകാരനും പരിക്കേറ്റു ; 20 പേർക്കെതിരെ കേസ്
സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യൂട്യൂബർ രാജൻ ജോസഫിനെ മർദ്ദിക്കാൻ ശ്രമിച്ചെന്ന് പരാതി. തടയാൻ ശ്രമിച്ച പൊലീസുകാരനും പരിക്കേറ്റു. പത്തനംതിട്ട അടൂർ റവന്യൂ ടവറിന് സമീപം പൊലീസ് വാഹനം തടഞ്ഞ് മർദ്ദിക്കാനായിരുന്നു ശ്രമം. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. പൊലീസുകാരനെ മർദ്ദിച്ചതിനാണ് കേസ് എടുത്തത്.
Jul 13, 2026, 11:45 IST
പത്തനംതിട്ട: സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യൂട്യൂബർ രാജൻ ജോസഫിനെ മർദ്ദിക്കാൻ ശ്രമിച്ചെന്ന് പരാതി. തടയാൻ ശ്രമിച്ച പൊലീസുകാരനും പരിക്കേറ്റു. പത്തനംതിട്ട അടൂർ റവന്യൂ ടവറിന് സമീപം പൊലീസ് വാഹനം തടഞ്ഞ് മർദ്ദിക്കാനായിരുന്നു ശ്രമം. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. പൊലീസുകാരനെ മർദ്ദിച്ചതിനാണ് കേസ് എടുത്തത്.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നാണ് അടൂർ പൊലീസ് രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജൻ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.