എറണാകുളം നോര്‍ത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ യുവാവിന്‍റെ മൃതദേഹം
വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെ അടച്ചിട്ട ക്വാർട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.,കാഞ്ഞിരപ്പള്ളി കൊടുവന്താനം മുളക്കുളം സ്വദേശി അഭിജിത് ബിനീഷ് (21) ആണ് കൊല്ലപ്പെട്ടത്.
Updated: Dec 8, 2025, 15:17 IST
പൂട്ടിക്കിടന്ന ക്വാർട്ടേഴ്സില്‍ വൈദ്യുതി തകരാറ് പരിശോധിക്കാനെത്തിയ ഇലക്‌ട്രീഷ്യനാണ് മൃതദേഹം ആദ്യം കണ്ടത്.
എറണാകുളം :വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെ അടച്ചിട്ട ക്വാർട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.,കാഞ്ഞിരപ്പള്ളി കൊടുവന്താനം മുളക്കുളം സ്വദേശി അഭിജിത് ബിനീഷ് (21) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം നാലരയോടെ എറണാകുളം നോർത്ത് ടൗണ്‍ ഹാളിന് സമീപത്തെ കലാഭവൻ റോഡിലുള്ള സ്വകാര്യ ആശുപത്രിയുടെ പൂട്ടിക്കിടന്ന ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.തലയ്ക്കടിച്ചോ മറ്റോ ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് അഭിജിത് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനോട് ചേർന്നുള്ള പൂട്ടിക്കിടന്ന ക്വാർട്ടേഴ്സില്‍ വൈദ്യുതി തകരാറ് പരിശോധിക്കാനെത്തിയ ഇലക്‌ട്രീഷ്യനാണ് മൃതദേഹം ആദ്യം കണ്ടത്.