രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ എട്ടു കോടിയുടെ സ്വര്‍ണവുമായി യുവാക്കള്‍ പിടിയില്‍

രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ, എട്ടു കോടിയോളം രൂപ വില വരുന്ന സ്വര്‍ണവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടന്ന വാഹനപരിശോധനയിലാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 8.696 കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിന്‍ (28), ഹിദേശ് ശിവരാം സേലങ്കി(23) എന്നിവര്‍ പിടിയിലായത്. 

 


പാലക്കാട്: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ, എട്ടു കോടിയോളം രൂപ വില വരുന്ന സ്വര്‍ണവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടന്ന വാഹനപരിശോധനയിലാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 8.696 കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിന്‍ (28), ഹിദേശ് ശിവരാം സേലങ്കി(23) എന്നിവര്‍ പിടിയിലായത്. 

കോയമ്പത്തൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. മേല്‍നടപടികള്‍ക്കായി, വാളയാര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റേറ്റ് ജി.എസ്.ടി വകുപ്പിന് കൈമാറി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. രമേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രേമാനന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന.