മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാക്കള്‍ റിമാന്റില്‍
ഗുരുതര പരുക്കുകളോടെ അമനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Oct 3, 2025, 06:39 IST
തുറവൂര്‍ കിണറ്റുകര വീട്ടില്‍ യശ്വന്ത് വയസ്സ് (26) സമീപവാസി ഗോപകുമാര്‍ (21) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാക്കള്‍ റിമാന്റില്‍. തുറവൂര്‍ കിണറ്റുകര വീട്ടില്‍ യശ്വന്ത് വയസ്സ് (26) സമീപവാസി ഗോപകുമാര്‍ (21) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരുവരുടേയും സുഹൃത്തായ അമന്(21) നെ ഗോപകുമാറിന്റെ വീട്ടില്‍ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തെതുടര്‍ന്ന് വടിവാള്‍ കൊണ്ട് വെട്ടിയും കമ്പി വടി കൊണ്ട് അടിച്ചും ഇരുവരും ചേര്‍ന്ന് പരുക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതര പരുക്കുകളോടെ അമനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യാക്രമണത്തില്‍ പ്രതികള്‍ക്കും പരിക്കുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.