സെക്രട്ടറിയേറ്റിനു മുന്നില്‍ വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

സെക്രട്ടറിയേറ്റിനു മുന്നില്‍ വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്.വിനീത് എന്നയാളാണ് വിദേശമദ്യ ഷോപ്പിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാള്‍ കഴിഞ്ഞ 20-ാം തീയതി സെക്രട്ടറിയേറ്റിലെ മരത്തിന് മുകളില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

 

എലിവിഷം കഴിച്ചതിനുശേഷമാണ് വിദേശ മദ്യ ഷോപ്പിന് മുകളില്‍ കയറിയത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കി.

തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്നില്‍ വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്.വിനീത് എന്നയാളാണ് വിദേശമദ്യ ഷോപ്പിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാള്‍ കഴിഞ്ഞ 20-ാം തീയതി സെക്രട്ടറിയേറ്റിലെ മരത്തിന് മുകളില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

എലിവിഷം കഴിച്ചതിനുശേഷമാണ് വിദേശ മദ്യ ഷോപ്പിന് മുകളില്‍ കയറിയത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കി. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ജീവനക്കാരനായ ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് മനസിലാക്കിയതിനാലാണ് പറഞ്ഞുവിട്ടതെന്നാണ് വിവരം. എന്നാല്‍ ജോലി ചെയ്തിട്ടും രണ്ടുമാസമായി ശമ്പളം നല്‍കുന്നില്ലെന്നായിരുന്നു അന്ന് ആത്മഹത്യക്ക് ശ്രമിച്ച ശേഷം യുവാവ് പറഞ്ഞത്.