കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
നിലവില്‍ ഇയാളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Jul 6, 2026, 05:54 IST
യുവാവിന് ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. യുവതിയെ കൊണ്ട് യുവാവിനെ അനുനയിപ്പിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. അത്യാഹിത വിഭാഗത്തിന് സമീപം പുതുതായി പണി കഴിക്കുന്ന കെട്ടിടത്തിനു മുകളിലാണ് യുവാവ് കയറിയത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി യുവാവിനെ പിന്തിരിപ്പിച്ചു.
യുവാവിന് ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. യുവതിയെ കൊണ്ട് യുവാവിനെ അനുനയിപ്പിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് യുവാവിനെ താഴെ ഇറക്കിയത്. നിലവില്‍ ഇയാളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.