കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയില്‍
കോട്ടയം ജില്ലയിലെ പാലാ തെക്കേക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ കളർകോട് സ്വദേശി വിപിൻ (29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Updated: Dec 12, 2025, 09:42 IST
വിപിനെ കുത്തിയ ശേഷം സുഹൃത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലിസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോട്ടയം: കോട്ടയം ജില്ലയിലെ പാലാ തെക്കേക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ കളർകോട് സ്വദേശി വിപിൻ (29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
തെക്കേക്കരയില്‍ വീടുനിർമ്മാണ ജോലിക്കായി എത്തിയതായിരുന്നു കൊല്ലപ്പെട്ട വിപിനും സുഹൃത്തും. ഇരുവരും ഒരുമിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വിപിനെ കുത്തിയ ശേഷം സുഹൃത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലിസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.