വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

സുല്‍ത്താൻ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്.

 

ആക്രമണത്തില്‍ മണിയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വയനാട് :സുല്‍ത്താൻ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്.ആക്രമണത്തില്‍ മണിയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി 9.30 മണി യോടെയാണ് ആക്രമണം ഉണ്ടായത്. കാച്ചില്‍ കൃഷിക്ക് കാവല്‍ നില്‍ക്കുമ്ബോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാൻ നേരത്ത് കാട്ടാന ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

ഉടനെ സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു