യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തില്ല; വിമര്‍ശനവുമായി ജില്ലാ പ്രസിഡന്റ്

 യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി ജില്ലാ പ്രസിഡന്റ്. കാസര്‍കോടിനോടുള്ള അവഗണനയാണ് മന്ത്രിമാര്‍ കാണിച്ചതെന്ന് പൊതുസമ്മേളനത്തില്‍ തന്നെ അസീസ് കളത്തൂര്‍ തുറന്നടിച്ചു. അവഗണന കൊണ്ട് കാസര്‍കോട്ടെ യൂത്ത് ലീഗുകാരെ ഇനി തളര്‍ത്താനാകില്ലെന്നും അസീസ് കളത്തൂര്‍ പറഞ്ഞു.
 

 കാസര്‍കോട്: യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി ജില്ലാ പ്രസിഡന്റ്. കാസര്‍കോടിനോടുള്ള അവഗണനയാണ് മന്ത്രിമാര്‍ കാണിച്ചതെന്ന് പൊതുസമ്മേളനത്തില്‍ തന്നെ അസീസ് കളത്തൂര്‍ തുറന്നടിച്ചു. അവഗണന കൊണ്ട് കാസര്‍കോട്ടെ യൂത്ത് ലീഗുകാരെ ഇനി തളര്‍ത്താനാകില്ലെന്നും അസീസ് കളത്തൂര്‍ പറഞ്ഞു.

മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്. മന്ത്രിമാര്‍ ഇല്ലാത്ത സമ്മേളനമെന്നും വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് അതൃപ്തി പരസ്യമാക്കി ജില്ലാ പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.

അവഗണനയും ദാരിദ്ര്യവും പറഞ്ഞ് ജില്ലയിലെ യൂത്ത് ലീഗ് പിന്നോട്ട് പോവില്ല. അവഗണന കാസര്‍കോട്ടെ യൂത്ത് ലീഗുകാരെ ഇനി മാനസികമായി തളര്‍ത്തില്ലെന്നും അസീസ് കളത്തൂര്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ നേരത്തെ നിശ്ചയിച്ച മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കാതിരുന്നപ്പോള്‍ പി കെ ഫിറോസ് മാത്രമാണ് പങ്കെടുത്തത്.