യൂത്ത് ലീഗ് സമ്മേളന റാലി: കേസിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി ടി.പി.എം. ജിഷാൻ
കൊച്ചിയിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിക്കിടെ ഗതാഗതക്കുരുക്കുണ്ടാക്കിയ സംഭവത്തിൽ കേസെടുത്ത പോലീസിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ. തങ്ങൾക്കെതിരെയുള്ള കേസ് ഒരു പുത്തരിയല്ലെന്നും, എന്നാൽ സിറ്റി പോലീസ് കമ്മീഷണറുടെ അഭ്യർത്ഥന മാനിച്ചാണ് റാലിയുടെ വഴി മാറ്റിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.
കൊച്ചി: കൊച്ചിയിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിക്കിടെ ഗതാഗതക്കുരുക്കുണ്ടാക്കിയ സംഭവത്തിൽ കേസെടുത്ത പോലീസിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ. തങ്ങൾക്കെതിരെയുള്ള കേസ് ഒരു പുത്തരിയല്ലെന്നും, എന്നാൽ സിറ്റി പോലീസ് കമ്മീഷണറുടെ അഭ്യർത്ഥന മാനിച്ചാണ് റാലിയുടെ വഴി മാറ്റിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.
ജിഷാൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം
കേസ് ഞങ്ങൾക്ക് പുത്തരിയല്ല.. എന്നാലും ഈ വാർത്ത വന്നതിനുശേഷം ഒരു സത്യം പറയണം എന്ന് ആഗ്രഹിക്കുന്നു..
ജാഥ ആദ്യം തീരുമാനിച്ചിട്ടുണ്ടായിരുന്നത്,കല്ലൂർ സ്റ്റേഡിയം പരിസരത്തു നിന്ന് ആരംഭിക്കാൻ ആയിരുന്നു.. അതനുസരിച്ച് പ്രവർത്തകരെ വിവരം അറിയിച്ചു.. റാലി തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കമ്മീഷണർ അടിയന്തര മീറ്റിംഗ് വിളിക്കുന്നു... ഫിഷറീസ് വകുപ്പ് മന്ത്രി ഗഫൂർ സാഹിബും, അഡ്വ ഹാരിസ് ബീരാൻ എംപിയും, ജനറൽ സെക്രട്ടറി പി കെ ഫിറോസും, മുൻ എംഎൽഎ ഹമീദ് മാഷും, വൈറ്റ് ഗാർഡ് സംസ്ഥാന കോഡിനേറ്റർ ഫൈസൽ തങ്ങളോടൊപ്പം യോഗം ചേർന്നു..
കമ്മീഷണറുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മാത്രമാണ് നേരത്തെ നിശ്ചയിച്ച റൂട്ടിൽ നിന്നും റാലി മാറ്റിയത്... ബോൾഗാട്ടിയിൽ നിന്ന് റാലി ആരംഭിച്ചാൽ ബ്ലോക്കില്ലാതെ പോലീസിന് നിയന്ത്രിക്കാൻ സാധിക്കും എന്ന് കമ്മീഷണർ അറിയിച്ചു.വേണ്ടത്ര പോലീസ് ഫോഴ്സിനെ അയച്ചോളാം എന്നും ഗതാഗതം നിയന്ത്രിച്ചോളാം എന്നും കമ്മീഷണർ വാക്കു നൽകി..
അതനുസരിച്ച് മണിക്കൂറുകൾക്കു മുമ്പേ പ്രവർത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരമറിയിച്ചു... പ്രവർത്തകർ ബസിന്റെ റൂട്ടിൽ മാറ്റങ്ങൾ വരുത്തി.. ഓരോ ജംഗ്ഷനിലും ഞങ്ങളുടെ വൈറ്റ് ഗാർഡ് അംഗങ്ങൾ പരമാവധി ബ്ലോക്കില്ലാതെ നിയന്ത്രിക്കാൻ വേണ്ടി പരിശ്രമിച്ചു.
എന്നിട്ടും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ തെറ്റല്ല.. ഞങ്ങൾക്ക് പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ റാലി നടത്താനാണ് മുൻകൂട്ടി അനുവാദം എടുത്തിട്ടുണ്ടായിരുന്നുത്.
ഉത്തരവാദിത്വം നിറവേറ്റേണ്ടത് പോലീസിന്റെ കടമയാണ്.. ഇത് കേവലം ഒരു സമ്മേളനം മാത്രമായിരുന്നില്ല ജന്തർമന്തർ നഗർ എന്നാണ് നമ്മൾ ഈ വേദിയെ പേരിട്ടുണ്ടായിരുന്നുത്.. വോട്ടവകാശത്തെ കൊലപ്പെടുത്തിയ ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള പോരാട്ട പാത കൂടിയായിരുന്നു ഇത്..
നിയമം നിയമത്തിന്റെ വഴിക്ക്..സമരവും സമ്മേളനവും അതിന്റെ വഴിക്ക്...
ടിപിഎം ജിഷാൻ