കാസര്‍കോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തികാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
Updated: Nov 16, 2026, 12:34 IST
തോക്കുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാസർഗോഡ് : ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തികാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
തോക്കുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുഖത്ത് കവിളിന് സമീപം വെടിയേറ്റ പാടും മൃതദേഹത്തിന് അരികില്‍ നിന്ന് ഒരു തോക്കും കണ്ടെത്തുകയായിരുന്നു.
സ്വന്തം കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കാസർകോട് ഗവ. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും