കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച്‌ യുവാവ് മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു.പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് (44) ആണ്  മരിച്ചത്. രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 

കടുത്ത പനിയെ തുടർന്നാണ് ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് നടത്തിയ രക്തപരിശോധനയിലാണ് രോഗം കണ്ടെത്തിയത്

കോ ഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു.പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് (44) ആണ്  മരിച്ചത്. രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കടുത്ത പനിയെ തുടർന്നാണ് ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് നടത്തിയ രക്തപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് സ്മിഷാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച സ്മിഷാദിനെ പെട്ടെന്നുതന്നെ ഡയാലിസിസിന് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.