മൂവാറ്റുപുഴയിൽ സ്കൂട്ടര്‍ അപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം
സ്കൂട്ടർ അപകടത്തില്‍ കർണാടക സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. മുത്തുരാജു (29), ശരവണൻ (24) എന്നിവരാണ് മരിച്ചത്.പുലർച്ചെ 12.30 ഓടെ എംസി റോഡില്‍ തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
Updated: Feb 26, 2026, 10:40 IST
എന്നാല്‍ അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താനായില്ല. സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
മൂവാറ്റുപുഴ: സ്കൂട്ടർ അപകടത്തില്‍ കർണാടക സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. മുത്തുരാജു (29), ശരവണൻ (24) എന്നിവരാണ് മരിച്ചത്.പുലർച്ചെ 12.30 ഓടെ എംസി റോഡില്‍ തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
എന്നാല്‍ അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താനായില്ല. സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.ഇവരുടെ സ്കൂട്ടർ മറ്റു വാഹനത്തില്‍ ഇടിച്ചതാണോ, വാഹനം സ്കൂട്ടറിനെ ഇടിച്ചിട്ടതാണോ എന്നത് വ്യക്തമല്ല. പേഴക്കാപ്പിള്ളി പള്ളിപ്പടിയിലെ ജെസിബി ഓപ്പറേറ്റർമാരാണ് ഇരുവരും.