തൃശൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.തൃശൂർ സ്വദേശിയും ചെങ്ങളം കടത്തുകടവിലെ ജ്യൂസ് കട ജീവനക്കാരനുമായ നെവീൻ വിൻസെന്റ് ( 32 )മരിച്ചു.അപകടത്തില്‍ സഹയാത്രികൻ ചെങ്ങളം വലിയപുല്ലാട്ട് വീട്ടില്‍ കൃഷ്ണകുമാറിന് (അയ്യപ്പൻ -28) സാരമായി പരിക്കേറ്റു. ചെങ്ങളം കടത്തു കടവിലെ ജ്യൂസോ ഷോപ്പ് മാനേജരാണ് തൃശൂർ തട്ടില്‍ നടക്കലൻ വീട്ടില്‍ നെവിൻ .
ബൈക്കില്‍ നിന്ന് തെറിച്ച് വീണ നെവീന്റെ ശരീരത്തിലൂടെ ടാങ്കർ ലോറിയുടെ ടയർ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.
കുമരകം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.തൃശൂർ സ്വദേശിയും ചെങ്ങളം കടത്തുകടവിലെ ജ്യൂസ് കട ജീവനക്കാരനുമായ നെവീൻ വിൻസെന്റ് ( 32 )മരിച്ചു.അപകടത്തില്‍ സഹയാത്രികൻ ചെങ്ങളം വലിയപുല്ലാട്ട് വീട്ടില്‍ കൃഷ്ണകുമാറിന് (അയ്യപ്പൻ -28) സാരമായി പരിക്കേറ്റു. ചെങ്ങളം കടത്തു കടവിലെ ജ്യൂസോ ഷോപ്പ് മാനേജരാണ് തൃശൂർ തട്ടില്‍ നടക്കലൻ വീട്ടില്‍ നെവിൻ .
ജ്യൂസോ ഷോപ്പിന് എതിർവശം പച്ചക്കറി കട നടത്തുന്ന വ്യക്തിയാണ് കൃഷ്ണകുമാർ . ഇരുവരും കഴിഞ്ഞ രാത്രി 12 - നുള്ള സിനിമ കാണാൻ കുമരകത്തേക്ക് പുറപ്പെട്ടതായിരുന്നു. കോണത്താറ്റു പാലത്തില്‍ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ബൈക്ക് കാറിനെ മറികടന്ന് കുമരകം ഭാഗത്തു നിന്ന് എത്തിയതാണ് അപകടകാരണം.
ബൈക്കില്‍ നിന്ന് തെറിച്ച് വീണ നെവീന്റെ ശരീരത്തിലൂടെ ടാങ്കർ ലോറിയുടെ ടയർ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണകുമാറിനെ ആംമ്ബുലൻസില്‍ മെഡിക്കല്‍ കോളജിലെത്തിച്ചു.
കുമരകം പോലീസെത്തിയാണ് മൃതദേഹം മെഡിക്കല്‍ കോളജിലെത്തിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇടതു വാരിയെല്ലുകളും കൈയും ഒടിഞ്ഞ കൃഷ്ണകുമാർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.