ഓണാഘോഷത്തിനിടെ വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു
മത്സരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം പാടത്ത് മാറിയിരുന്നു. ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു
Aug 28, 2026, 06:06 IST
കോതകുര്‍ശ്ശി സ്വദേശി പ്രവീണ്‍കുമാര്‍ (27) ആണ് ദാരുണമായി മരണപ്പെട്ടത്.
പാലക്കാട് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുര്‍ശ്ശി സ്വദേശി പ്രവീണ്‍കുമാര്‍ (27) ആണ് ദാരുണമായി മരണപ്പെട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് വൈകിട്ടോടെയാണ് സംഭവം നടന്നത്.
നാട്ടില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പ്രവീണ്‍കുമാര്‍ പങ്കെടുത്തിരുന്നു. മത്സരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം പാടത്ത് മാറിയിരുന്നു. ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രവീണ്‍കുമാറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഘോഷത്തിനിടെ ഉണ്ടായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.