കൊല്ലത്ത് റോഡ് റോളര്‍ കയറി യുവാവ് മരിച്ചു: ഡ്രൈവര്‍ അറസ്റ്റില്‍
ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്.
Sep 16, 2023, 08:15 IST
കൊല്ലം അഞ്ചലില്‍ റോഡ് റോളര്‍ തലയിലൂടെ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് സ്വദേശി വിനോദാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്.
രാത്രിയില്‍ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേര്‍ന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളര്‍ കയറി ഇറങ്ങുകയായിരുന്നു. റോഡ് റോളര്‍ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.