കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്.

 

രാത്രിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയും വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ഏല്‍ക്കുകയുമായിരുന്നു

 

മലപ്പുറം: കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്. അപകടത്തില്‍ വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും പരിക്കേറ്റു. മുഹമ്മദ് കുട്ടി, അശ്റഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ടോടെയാണ്  മത്സ്യബന്ധനത്തിനായി പൊന്നാനി ഹാര്‍ബറിന് സമീപം കടലിലേക്ക് പുറപ്പെട്ടത്. രാത്രിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയും വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ഏല്‍ക്കുകയുമായിരുന്നു. റാഫിക്കും മറ്റ് രണ്ടു പേര്‍ക്കുമാണ് മിന്നലേറ്റ് പരിക്കേറ്റത്.

 ഗുരുതരമായി പരിക്കേറ്റ റാഫിയെ ഉടന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.