ആലപ്പുഴയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാൻ എത്തിയതായിരുന്നു.ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു.

 

പുത്തൻകാവ് പളളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാൻ എത്തിയതായിരുന്നു.ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു.

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാൻ എത്തിയതായിരുന്നു.ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. 

അതേസമയം സംസ്ഥാനത്ത് ഇന്ന് പരക്കെ വേനല്‍ മഴക്ക് സാധ്യത. ഉച്ചക്ക് ശേഷം ഇടിമിന്നലിനോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.നാളെ കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വേനല്‍മഴ മെച്ചപ്പെട്ടതോടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ഒഴിവാക്കിയിട്ടുണ്ട്.