കാട്ടാക്കടയില്‍ താക്കോല്‍കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

തർക്കത്തിനിടെ എതിരാളി തന്റെ കൈവശമുണ്ടായിരുന്ന വാഹനത്തിന്റെ താക്കോല്‍ എടുത്ത് രാഹുലിന്റെ കഴുത്തിലും വാരിയെല്ലിലും അതിശക്തമായി കുത്തിയിറക്കുകയായിരുന്നു.

തിരുവനന്തപുരം:  കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒരു കടയ്ക്ക് മുന്നില്‍ വെച്ചുണ്ടായ നിസ്സാരമായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തർക്കത്തിനിടെ എതിരാളി തന്റെ കൈവശമുണ്ടായിരുന്ന വാഹനത്തിന്റെ താക്കോല്‍ എടുത്ത് രാഹുലിന്റെ കഴുത്തിലും വാരിയെല്ലിലും അതിശക്തമായി കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർധരാത്രിയോടെ മരണം സ്ഥിരീകരിച്ചു.