കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിൻ്റെ വാഹനം അടിച്ച് തകര്‍ത്തു

കണ്ണൂരില്‍ വീണ്ടും ആക്രമണം. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം അടിച്ച് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്

 

തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു

കണ്ണൂര്‍:  കണ്ണൂരില്‍ വീണ്ടും ആക്രമണം. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം അടിച്ച് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവസ്ഥലം ഡിവൈഎസ്പി ഉള്‍പ്പെടെ സന്ദര്‍ശിച്ചു. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.