ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഗണ്‍മാന്‍ മര്‍ദ്ദിച്ച സംഭവം ; ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങാന്‍ സാധ്യത
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴിനല്‍കാനാണ് നിര്‍ദേശം.
May 23, 2026, 08:06 IST
കേസിലെ ആദൃ അന്വേഷണ ഉദ്യോഗസ്ഥനായ സുനില്‍ രാജിന്റെ മൊഴിയെടുക്കും.
ആലപ്പുഴയില്‍ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങാന്‍ സാധ്യത. കേസിലെ ആദൃ അന്വേഷണ ഉദ്യോഗസ്ഥനായ സുനില്‍ രാജിന്റെ മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴിനല്‍കാനാണ് നിര്‍ദേശം.
കേസ് ഫയല്‍തിരുത്തിയെന്ന് അന്വേഷണ സംഘത്തിലെ എസ്‌ഐയും രണ്ട് പൊലീസുകാരും മൊഴി നല്‍കിയിരുന്നു. അട്ടിമറിയില്‍ വിശദമായ റിപ്പോര്‍ട്ട് എസ്‌ഐടി തയ്യാറാക്കും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുന്‍ എഡിജിപിക്ക് എതിരെയാണ് ആരോപണം. മൊഴി തിരുത്താന്‍ കരുക്കള്‍ നീക്കിയ ഉന്നതനും കുടുങ്ങും. വ്യാജരേഖയുണ്ടാക്കിയതിന് നിയമനടപടി നേരിടേണ്ടിവരും.